( അത്തൗബ ) 9 : 12

وَإِنْ نَكَثُوا أَيْمَانَهُمْ مِنْ بَعْدِ عَهْدِهِمْ وَطَعَنُوا فِي دِينِكُمْ فَقَاتِلُوا أَئِمَّةَ الْكُفْرِ ۙ إِنَّهُمْ لَا أَيْمَانَ لَهُمْ لَعَلَّهُمْ يَنْتَهُونَ

അവരുടെ കരാറുകള്‍ക്ക് ശേഷം അവരുടെ പ്രതിജ്ഞകള്‍ അവര്‍ ലംഘിക്കുക യും നിങ്ങളുടെ ദീനിനെ അവഹേളിക്കുന്നതില്‍ ഏര്‍പ്പെടുകയും തന്നെയാണെ ങ്കില്‍ അപ്പോള്‍ നിഷേധത്തിന്‍റെ ആ നായകരോട് നിങ്ങള്‍ യുദ്ധം ചെയ്യുക, നിശ്ചയം അവരുടെ പ്രതിജ്ഞകള്‍ക്ക് ഒരു വിലയുമില്ല-അവര്‍ വിരമിക്കുന്നവര്‍ തന്നെയാവണം എന്നതിനുവേണ്ടി.

പ്രവാചകന്‍റെ കാലത്തുള്ള കാഫിറുകള്‍ വിശ്വാസികളുമായി ചെയ്ത കരാറുകള്‍ അടിക്കടി മുറിച്ചുകൊണ്ടിരുന്നവരും 9: 3 ല്‍ വിവരിച്ച പ്രകാരം മസ്ജിദുല്‍ ഹറമിനെത്തൊ ട്ട് തടയുന്നവരുമായതിനാല്‍ പ്രവാചകനും വിശ്വാസികളും അവരുമായി യുദ്ധം ചെയ്യാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.

വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി 2: 145; 9: 73 സൂ ക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിന്‍റെ 40 പേരുകളും മൂടിവെക്കുന്ന കപടവിശ്വാസികളോടും അതിനെ അടിക്കടി തള്ളിപ്പറയുന്ന കുഫ്ഫാറുകളോടും അദ്ദിക്ര്‍ കൊണ്ട് ജി ഹാദ് ചെയ്യാനാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്. 9: 28, 95 ല്‍ മാലിന്യമായ മുശ്രിക്കുകളെന്ന് വിശേഷിപ്പിക്കപ്പെട്ട കപടവിശ്വാസികളും അനുയായികളും അടങ്ങിയ ഫുജ്ജാറുകളെ മ സ്ജിദുല്‍ ഹറമിലേക്ക് അടുപ്പിക്കരുത് എന്ന കല്‍പന 7: 127, 137 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇജാസില്‍ മഹ്ദി വന്ന ശേഷമാണ് നടപ്പിലാവുക. 2: 26-27; 3: 78; 4: 63; 22: 78 വിശദീകരണം നോക്കുക.