( അത്തൗബ ) 9 : 121

وَلَا يُنْفِقُونَ نَفَقَةً صَغِيرَةً وَلَا كَبِيرَةً وَلَا يَقْطَعُونَ وَادِيًا إِلَّا كُتِبَ لَهُمْ لِيَجْزِيَهُمُ اللَّهُ أَحْسَنَ مَا كَانُوا يَعْمَلُونَ

അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നത് കുറച്ചാവട്ടെ അധികമാ കട്ടെ, താഴ്വരകള്‍ മുറിച്ചുകടക്കുന്നതാകട്ടെ, എല്ലാം അവര്‍ക്കുവേണ്ടി രേഖ പ്പെടുത്താതിരിക്കുന്നില്ല, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏറ്റവും നല്ല പ്രവൃ ത്തി നോക്കി അല്ലാഹു അവര്‍ക്ക് പ്രതിഫലം നല്‍കുന്നതിന് വേണ്ടിയാണിത്.

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സഹിക്കുന്ന വിശപ്പും ദാഹവും ക്ഷീണവും കൂടുത ല്‍ ആളുകള്‍ കൂടുമ്പോഴുള്ള പ്രയാസങ്ങളും വിമ്മിഷ്ടങ്ങളും വിയര്‍പ്പൊഴുക്കലും വേദന സഹിക്കലും മുള്ള് തറക്കലും ശത്രുക്കളെ ദേഷ്യം പിടിപ്പിക്കുന്ന വിധത്തിലുള്ള സന്നാഹങ്ങള്‍ നടത്തലും അവരുടെ മനസ്സില്‍ തറക്കുന്ന വാക്കുകള്‍ പറയലും അവരെ തുരത്തുന്നതിനുവേണ്ടി താഴ്വരകള്‍ മുറിച്ചു കടക്കുന്ന കാല്‍വെപ്പുകളുമെല്ലാം വിശ്വാസിക ള്‍ക്ക് സല്‍കര്‍മ്മമായി രേഖപ്പെടുത്തുമെന്നാണ് അല്ലാഹു പറയുന്നത്. ഇന്ന് യുദ്ധമോ വ ധമോ ഇല്ല, മറിച്ച് അദ്ദിക്ര്‍ കൊണ്ട് അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളോടും ത ള്ളിപ്പറയുന്ന കുഫ്ഫാറുകളോടും അധികരിച്ച ജിഹാദ് മാത്രമാണുള്ളത്.

കളവ് മാത്രം പറയുന്ന കപടവിശ്വാസികള്‍ നാഥന്‍റെ സൂക്തങ്ങള്‍ വളച്ചൊടിക്കുക യും ആശയം മാറ്റിമറിച്ച് അവതരിപ്പിക്കുകയും ചെയ്യുന്നതിനാല്‍ 4: 140 ല്‍ വിവരിച്ച പ്ര കാരം വിശ്വാസിക്ക് അവരുടെ സംസാരം കേട്ടിരിക്കല്‍ അനുവദനീയമല്ല. 17: 36; 41: 19-24 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ വളച്ചൊടിക്കുന്നത് കേട്ടിരിക്കുന്നവര്‍ക്കെതിരെ അവന്‍റെ തൊലികളും നാവും കണ്ണും ചെവിയുമെല്ലാം സാക്ഷിനി ല്‍ക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുമെന്ന ബോധത്തോടെ വിശ്വാസി എല്ലായിട ത്തും എപ്പോഴും നിലകൊള്ളുന്നതാണ്.

പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമുണ്ടായിട്ടില്ല. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാ സി 9: 73 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠത്തിലേക്ക് പോകാനുള്ള കുഫ്ഫാറുകളോ ടും അവരുടെ അനുയായികളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്താനാണ് കല്‍പിക്കപ്പെട്ടിരിക്കുന്നത്. 3: 119; 4: 63 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിശ്വാസി കപടവിശ്വാസികളോടും കുഫ്ഫാറുകളോടും കര്‍ക്കശമായി പെരുമാറേണ്ടതും ഹൃദയത്തില്‍ തറക്കുന്ന വാക്കുകള്‍ പറയേണ്ടതുമാണ്. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും ന ല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തുകയും പിന്‍പറ്റുകയും ചെയ്ത് നാഥനെ കണ്ടുകൊണ്ട് ചരിക്കുന്നവരാണ് മുഹ്സിനീങ്ങള്‍. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ആരാണോ സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നത്, അ വന്‍ വിശ്വാസിയുമാണെങ്കില്‍ അവന് ഇവിടെ നാഥന്‍ പരിശുദ്ധമായ ഒരു ജീവിതം നല്‍കുന്നതാണ്, പരലോകത്ത് അവര്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏറ്റവും നല്ല പ്രവൃത്തി നോക്കി പ്രതിഫലം നല്‍കുന്നതുമാണ് എന്ന് 16: 97 ല്‍ പറഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ പട്ടിക സിജ്ജീനിലാണെന്ന് 83: 7 ലും; അവരില്‍ പെട്ട ഏ തൊരാളുടെയും മരണസമയത്ത് നാഥന്‍ അവനോട്: നിനക്ക് എന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടി, നീ അവയെ തള്ളിപ്പറഞ്ഞു, നീ എല്ലാം തികഞ്ഞവനാണെന്ന് അഹങ്കരിച്ചു, നീ കാ ഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു എന്ന് പറയുന്നതാണ് എന്ന് 39: 59 ലും പറഞ്ഞി ട്ടുണ്ട്. 2: 62; 7: 175-176; 8: 22; 9: 67-68 വിശദീകരണം നോക്കുക.