مَا كَانَ لِأَهْلِ الْمَدِينَةِ وَمَنْ حَوْلَهُمْ مِنَ الْأَعْرَابِ أَنْ يَتَخَلَّفُوا عَنْ رَسُولِ اللَّهِ وَلَا يَرْغَبُوا بِأَنْفُسِهِمْ عَنْ نَفْسِهِ ۚ ذَٰلِكَ بِأَنَّهُمْ لَا يُصِيبُهُمْ ظَمَأٌ وَلَا نَصَبٌ وَلَا مَخْمَصَةٌ فِي سَبِيلِ اللَّهِ وَلَا يَطَئُونَ مَوْطِئًا يَغِيظُ الْكُفَّارَ وَلَا يَنَالُونَ مِنْ عَدُوٍّ نَيْلًا إِلَّا كُتِبَ لَهُمْ بِهِ عَمَلٌ صَالِحٌ ۚ إِنَّ اللَّهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ
മദീനാ നിവാസികള്‍ക്കും അവരുടെ ചുറ്റുമുള്ള ഗ്രാമീണ അറബികളില്‍ നിന്നു ള്ളവര്‍ക്കും അല്ലാഹുവിന്‍റെ പ്രവാചകനെത്തൊട്ട് പിന്തിരിഞ്ഞ് നിന്നതും അവ ന്‍റെ ആത്മാവിനെക്കാള്‍ അവരുടെ ആത്മാവിന് പ്രാധാന്യം കൊടുത്തതും യോ ജിച്ചതായിരുന്നില്ല, അത് നിശ്ചയം അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സഹി ക്കുന്ന വിശപ്പും ദാഹവും ക്ഷീണവും വിഷമങ്ങളും കുടുസ്സുകളും കാഫിറുക ളെ രോഷാകുലരാക്കും വിധം അവര്‍ വെക്കുന്ന ഓരോ കാലടിയും ശത്രുവിനോട് അവരുടെ വിരോധത്തിന്‍റെ പേരില്‍ കാണിക്കുന്ന പ്രതികാരവും വിദ്വേ ഷവുമെല്ലാം അവര്‍ക്ക് ഒരു സല്‍കര്‍മ്മമായി രേഖപ്പെടുത്താതിരിക്കുന്നില്ല എ ന്നതുകൊണ്ടാണ്, നിശ്ചയം അല്ലാഹു അവനെ കണ്ടുകൊണ്ട് ചരിക്കുന്ന സു കൃതവാന്‍മാരുടെ പ്രതിഫലം പാഴാക്കിക്കളയുകയില്ലതന്നെ.