( അത്തൗബ ) 9 : 122

وَمَا كَانَ الْمُؤْمِنُونَ لِيَنْفِرُوا كَافَّةً ۚ فَلَوْلَا نَفَرَ مِنْ كُلِّ فِرْقَةٍ مِنْهُمْ طَائِفَةٌ لِيَتَفَقَّهُوا فِي الدِّينِ وَلِيُنْذِرُوا قَوْمَهُمْ إِذَا رَجَعُوا إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ

വിശ്വാസികള്‍ ഒന്നടങ്കം ഇറങ്ങിത്തിരിച്ചത് യോജിച്ചതായില്ല, അവരില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഒരു സംഘം ദീന്‍ ഗ്രഹിക്കുന്നതിന് വേണ്ടി ഇറങ്ങിത്തിരിക്കാത്തത് എന്തുകൊണ്ട്? സ്വന്തം ജനതയിലേക്ക് തിരിച്ചുവന്ന് അവര്‍ക്ക് താക്കീത് നല്‍കുവാനും അതുവഴി ആ ജനത നിഷിദ്ധത്തെക്കുറിച്ച് ജാഗ്രത യുള്ളവരാകുന്നതിനും വേണ്ടി.

ഗ്രാമീണ അറബികള്‍ നിഷേധത്തിലും കാപട്യത്തിലും കൂടുതല്‍ കടുത്തവരാണ്, അവരെ സംബന്ധിച്ചിടത്തോളം അല്ലാഹു അവന്‍റെ പ്രവാചകന് അവതരിപ്പിച്ചിട്ടുള്ള വി ധിവിലക്കുകളെക്കുറിച്ച് അറിവില്ലാത്തവരായിരിക്കാന്‍ ഏറെ സാധ്യതയുണ്ട് എന്ന് 9: 97 ല്‍ പറഞ്ഞിട്ടുണ്ട്. ജനങ്ങളില്‍ നല്ലൊരുവിഭാഗം അറിവില്ലാത്തവരായതിനാല്‍ അവ ര്‍ക്ക് ദീന്‍ പഠിപ്പിച്ചുകൊടുക്കാന്‍ വേണ്ടി ഒരുസംഘം യുദ്ധത്തില്‍ പങ്കെടുക്കാതെ മാറി നില്‍ക്കേണ്ടതായിരുന്നു, ഓരോ ഗ്രാമത്തില്‍ നിന്നും എല്ലാവരും ഒറ്റക്കെട്ടായി ദീന്‍ ഗ്ര ഹിക്കാന്‍ ഇറങ്ങിത്തിരിക്കണമെന്നല്ല, മറിച്ച് ഏതാനും പേര്‍ മദീനയില്‍ വന്ന് ദീനില്‍ അ റിവ് നേടുകയും അവരുടെ പ്രദേശത്ത് മടങ്ങിച്ചെന്ന് സാധാരണ ജനങ്ങള്‍ക്ക് അത് പഠി പ്പിച്ചുകൊടുക്കുകയുമാണ് വേണ്ടത്.

ഇന്ന് വിശ്വാസികളുടെ ഒരു സംഘം ലോകത്തൊരിടത്തും ഇല്ലാത്തതിനാല്‍ യുദ്ധമില്ല. അപ്പോള്‍ ഒറ്റപ്പെട്ട വിശ്വാസി ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ജീവിതലക്ഷ്യം ഉണര്‍ത്താനും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ ത്താനും ലക്ഷ്യം വെച്ച് ലോകരില്‍ പ്രചരിപ്പിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുക. അറബി ഖുര്‍ആന്‍ വ്യക്തവും സ്പഷ്ടവുമായ വായനയല്ല, എന്നാല്‍ വ്യക്തവും സ്പഷ്ടവുമായ വായന അദ്ദിക്റാണ്. അത് ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയിരിക്കുന്നു എന്നും അപ്പോള്‍ ആരുണ്ട് അതിന് തയ്യാര്‍ എന്നും 54: 17 ല്‍ നാഥന്‍ ചോദിച്ചിട്ടുണ്ട്. 9: 31-33 ല്‍ വിവരിച്ച പ്രകാരം പ്രകാശമായ അദ്ദിക്റിനെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്താന്‍ വിശ്വാസി കല്‍പിക്കപ്പെട്ടിരിക്കുന്നു. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെയും അന്ത്യദിനത്തെയും സ്വാഗതം ചെയ്തുകൊണ്ടിരിക്കുന്നവരുമാണ്. നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാത്തതുകാരണം കപടവിശ്വാസികള്‍ക്കും അവരുടെ അനുയായികള്‍ക്കും 2: 186 ല്‍ വിവരിച്ച പ്രകാരം പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ അവരുടെ കര്‍മങ്ങള്‍ സ്വീകരിക്കുകയോ ഇല്ല. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ കപടവിശ്വാസികളായ നേതാക്കളും അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന, ത ര്‍ക്കിക്കുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 3: 19-20; 7: 146-147, 179; 9: 111 വിശദീകരണം നോക്കുക.