( അത്തൗബ ) 9 : 126

أَوَلَا يَرَوْنَ أَنَّهُمْ يُفْتَنُونَ فِي كُلِّ عَامٍ مَرَّةً أَوْ مَرَّتَيْنِ ثُمَّ لَا يَتُوبُونَ وَلَا هُمْ يَذَّكَّرُونَ

നിശ്ചയം എല്ലാ ഓരോ വര്‍ഷവും അവര്‍ ഒന്നോ അല്ലെങ്കില്‍ രണ്ടോ തവണ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ ഖേ ദിച്ചു മടങ്ങുന്നവരോ അവര്‍ ഹൃദയം കൊണ്ട് ഓര്‍മിക്കുന്നവരോ ആകുന്നില്ല.

5: 48; 6: 165 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് അവരവര്‍ക്ക് നല്‍കപ്പെട്ടതില്‍ ഓരോരുത്തരെയും പരീക്ഷിക്കുന്നതിന് വേണ്ടിയാണെന്ന ബോധമുള്ളവരാണ് വിശ്വാസികള്‍. എന്നാല്‍ ല ക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാസികളും അവരുടെ പ്രജ്ഞയറ്റ അനുയായികളും അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് ഐഹികലോക ജീവിതത്തിന് പ്രാ ധാന്യം കൊടുക്കുന്നവരാണ്. ഇന്ന് കപടവിശ്വാസികള്‍ക്ക് അവരുടെതന്നെ പ്രവര്‍ത്തനത്തിന്‍റെ ഫലമായി എന്തെങ്കിലും വിപത്തുകള്‍ സംഭവിക്കുകയാണെങ്കില്‍, 3: 154 ല്‍ വിവരിച്ചതുപോലെ പ്രവാചകന്‍റെ കാലത്തുള്ള കപടവിശ്വാസികള്‍ അവര്‍ക്ക് ഉഹ്ദ് യുദ്ധത്തില്‍ സംഭവിച്ച വിപത്തുകള്‍ക്ക് പ്രവാചകനെ കുറ്റപ്പെടുത്തിയിരുന്നതുപോലെ മറ്റുള്ളവരെ പഴിചാരുന്നതാണ്. അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന ഈ കെട്ടജനതക്ക് 4: 78 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ സംസാരമായ അദ്ദിക്ര്‍ മനസിലാവുകയില്ല. മിഥ്യാധാരണകള്‍ വെച്ചുപുലര്‍ത്തുന്ന ഈ ജനത നാഥനെ നിഷ്പക്ഷവാനായി പരിഗണിക്കാത്തവരായതിനാല്‍ 4: 79 ല്‍ വിവരിച്ച പ്രകാരം തിന്മ ബാധിക്കുന്നത് പിശാചില്‍ നിന്നാണെന്ന് തിരിച്ചറിയാത്തവരാണ്. അഥവാ തന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്തതിനാലാണ് എന്ന് തിരിച്ചറിയാത്തവരാണ്. 3: 26-27 ല്‍ വിവരിച്ചതുപോലെ പ്രവാചകനും വിശ്വാസികളും പ്രപഞ്ചത്തിലെ എല്ലാ ജീവികള്‍ക്കും ഗുണം ലഭിക്കത്തക്കവണ്ണം ഭരണം നടത്തുന്നവര്‍ തെരഞ്ഞെടുക്കപ്പെടാനാണ് ആഗ്രഹിക്കുകയും പ്രാര്‍ ത്ഥിക്കുകയും ചെയ്യുക എങ്കില്‍ കപടവിശ്വാസികളും അവരുടെ അനുയായികളുമായ ഫുജ്ജാറുകള്‍ അവരുടെ മതത്തില്‍ പെട്ടവര്‍ക്ക് ഗുണം ലഭിക്കുന്നവരെ അധികാരത്തി ല്‍ കൊണ്ടുവരാന്‍ വേണ്ടി ആഗ്രഹിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ്. ഇത്തരം മനുഷ്യപ്പിശാചുക്കളാണ് 'വധത്തിന് പ്രതിക്രിയയായിക്കൊണ്ടോ ഭൂമിയില്‍ നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്‍റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരാളെ വധിക്കുകയാണെങ്കില്‍ അവന്‍ മനുഷ്യ സമുദായത്തെ മുഴുവന്‍ വധിച്ചതിനുള്ള പാപഭാരം വഹിക്കേണ്ടിവരുമെന്നും, എന്നാല്‍ ആരെങ്കിലും ഒരാള്‍ക്ക് ജീവന്‍ നല്‍കുകയാണെങ്കില്‍ അവന് മൊത്തം മനുഷ്യരെ ജീവിപ്പിച്ചതിനുള്ള പുണ്യം ലഭിക്കുമെന്നും, നിശ്ചയം നമ്മുടെ പ്രവാചകന്മാര്‍ അവരിലേക്ക് വെളിപാടും കൊണ്ട് വന്നിട്ടുണ്ട്, എന്നാല്‍ അവരില്‍ അധികപേ രും അതിനുശേഷവും അതിരുകവിയുന്നവരാണ്' എന്നും 5: 32 ല്‍ വായിക്കുന്നത്. എന്നാ ല്‍ അവരില്‍ ഒരു വിഭാഗം പിശാചിന്‍റെ മാര്‍ഗത്തിലുള്ള ജിഹാദില്‍ പെട്ട തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണെങ്കില്‍ അവരിലെ മറ്റു വിഭാഗങ്ങള്‍ ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെ വെറുക്കുകയോ തിരുത്തുകയോ ചെയ്യാത്തവരാണ്. അതുകൊ ണ്ട് ലോകത്ത് ഏതൊരു ജീവിയും സഹിക്കുന്ന ബുദ്ധിമുട്ടിന്‍റെ പാപഭാരം വഹിക്കേണ്ടിവരിക 9: 28 ല്‍ പറഞ്ഞ ഇത്തരം മാലിന്യമായ കപടവിശ്വാസികളും അവരുടെ മുശ്രിക്കുകളായ അനുയായികളുമാണെന്ന് 6: 26; 9: 91; 20: 99-100 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 3: 166-167; 6: 26-28; 9: 5, 28 വിശദീകരണം നോക്കുക.