( അത്തൗബ ) 9 : 125

وَأَمَّا الَّذِينَ فِي قُلُوبِهِمْ مَرَضٌ فَزَادَتْهُمْ رِجْسًا إِلَىٰ رِجْسِهِمْ وَمَاتُوا وَهُمْ كَافِرُونَ

അപ്പോള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ളവരാകട്ടെ, അപ്പോള്‍ അവര്‍ക്ക് അത് മാലിന്യത്തിനുമേല്‍ മാലിന്യമാണ് വര്‍ദ്ധിപ്പിക്കുക, അവര്‍ കാഫിറുകളാ യിക്കൊണ്ടുതന്നെ മരണപ്പെടുകയും ചെയ്തിരിക്കുന്നു.

ഇവിടെപ്പറഞ്ഞ ഹൃദയത്തില്‍ രോഗമുള്ളവരില്‍ അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികളും അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തെക്കുറിച്ച് സംശയം വെച്ചുപുലര്‍ത്തുന്ന അവരു ടെ അനുയായികളായ മുശ്രിക്കുകളും ഉള്‍പ്പെടുന്നതാണ്. അവര്‍ മാലിന്യമാണെന്നാണ് 9: 28 ലും 9: 95 ലും പറഞ്ഞിട്ടുള്ളതെങ്കില്‍ ഇത്തരം ആത്മാവില്ലാത്ത കെട്ടജനതക്ക് അ ദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമാണ് വര്‍ധിപ്പിക്കുക എന്നും അവര്‍ കാഫിറായി ജീവന്‍ വെടിഞ്ഞിരിക്കുന്നു എന്നുമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. അദ്ദിക്റിനെ സത്യപ്പെടുത്തു ന്ന സൂക്ഷ്മാലുക്കള്‍ക്ക് അദ്ദിക്ര്‍ ടിക്കറ്റാണെന്നാണ് 69: 48 ല്‍ പറഞ്ഞിട്ടുള്ളതെങ്കില്‍, അ ദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകള്‍ക്ക് അത് ഒരു ദുഃഖഹേതു ആണെന്നാണ് 69: 50 ല്‍ പറഞ്ഞിട്ടുള്ളത്. ലക്ഷ്യബോധമില്ലാത്ത പ്രജ്ഞയറ്റവരായ ഇക്കൂട്ടര്‍ക്ക് 48: 6 ല്‍ പറഞ്ഞപ്രകാരം നാഥനെക്കുറിച്ച് ദുഷിച്ച ധാരണയാണ് ഉള്ളത്. അവര്‍ അല്ലാഹുവിനെ അജയ്യ ഗ്രന്ഥമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്നവിധം പ്രപഞ്ചനാഥനായി അംഗീകരിക്കാത്തവരാണ്. 6: 36 ല്‍ വിവരിച്ച പ്രകാരം പ്രവാചകനോ വിശ്വാസിക്കോ ആത്മാവില്ലാത്ത, മരണപ്പെട്ട കപടവിശ്വാസികളെയും ബധിരരായ അവരുടെ അനുയായികളെയും അദ്ദിക്ര്‍ കേള്‍പ്പി ക്കാന്‍ സാധ്യമല്ല. എല്ലാ ഓരോ കാര്യവും വിവരിക്കുന്ന അദ്ദിക്ര്‍ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്തയുമാകുന്നത് സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംക ള്‍ക്കാണെന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്. 3: 101-102 ല്‍ വിവരിച്ച പ്രകാരം സത്യമായ അദ്ദി ക്ര്‍ കൊണ്ട് ആരാണോ തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കിമാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിച്ചത്, അവര്‍ മാത്രമാണ് മുസ്ലിമായി മരണപ്പെടുക. അങ്ങനെ ചെയ്യാത്ത കപടവിശ്വാസികളും കുഫ്ഫാറുകളുമായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുക ള്‍ 4: 97-99; 7: 37 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മരണസമയത്ത് ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. വി ശ്വാസികള്‍ക്ക് അദ്ദിക്ര്‍ രോഗശമനമാണെങ്കില്‍ 2: 6-7; 6: 105 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളായ കാഫിറുകള്‍ക്ക് അദ്ദിക്ര്‍ കേള്‍ക്കുന്നതിനെത്തൊട്ട് കേള്‍വി ക്ക് ഒരു മൂടിയുണ്ട്. സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ച മനുഷ്യന്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ല്‍ പറഞ്ഞിട്ടുണ്ട്.

വിശ്വാസികള്‍ക്ക് അദ്ദിക്ര്‍ സന്‍മാര്‍ഗവും രോഗശമനവുമാണ്, ഫുജ്ജാറുകള്‍ക്ക് അതുകൊള്ളെ അവരുടെ ചെവികളില്‍ ഒരുമൂടിയുണ്ട്, അവര്‍ അതുകൊള്ളെ കുരുടന്‍ മാരുമാണ്, അവര്‍ വിദൂരതയില്‍ നിന്ന് വിളിക്കപ്പെടുന്നവരെപ്പോലെയല്ലാതെ അത് കേ ള്‍ക്കുന്നില്ല എന്ന് 41: 44 ലും; അദ്ദിക്ര്‍ വിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവുമാ ണ്, എന്നാല്‍ അക്രമികളായ ധിക്കാരികള്‍ക്ക് അത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എ ന്ന് 17: 82 ലും പറഞ്ഞിട്ടുണ്ട്. 25: 73 ല്‍, നിഷ്പക്ഷവാന്‍റെ ഇഷ്ടദാസന്‍മാര്‍ തങ്ങളുടെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തപ്പെട്ടാല്‍ അതുകൊ ള്ളെ ബധിരരും അന്ധന്മാരുമായി വര്‍ത്തിക്കുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. 57: 16 ല്‍, വി ശ്വാസികള്‍ക്ക് തങ്ങളുടെ ഹൃദയങ്ങള്‍ 'അല്ലാഹ്' എന്ന സ്മരണയിലേക്കും നാം ഇറക്കി യ സത്യമായ ഗ്രന്ഥത്തിലേക്കും ആകര്‍ഷിച്ച് വിറകൊള്ളാന്‍ സമയമായില്ലേ എന്ന് ചോ ദിക്കുകയും, നിങ്ങള്‍ ഇതിനുമുമ്പ് ഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകരുതെന്ന് പറ യുകയും ചെയ്തശേഷം, കാലം കഴിഞ്ഞുപോകും തോറും അവര്‍ക്ക് ഗ്രന്ഥത്തോടു ള്ള അകല്‍ച്ച വര്‍ദ്ധിക്കുകയും അങ്ങനെ അവരുടെ ഹൃദയം കല്ലിച്ച് കഠിനമാവുക യും ചെയ്തു, അവരില്‍ അധികപേരും തെമ്മാടികള്‍ തന്നെയായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളും അവരുടെ അനുയായികളും ബധിരരും ഊമരും അന്ധരുമായി തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരാണെ ന്ന് 2: 18; 17: 96-97; 25: 34, 65-66 തുടങ്ങിയ സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 99; 8: 2-4; 9: 82-85 വിശദീകരണം നോക്കുക.