( അത്തൗബ ) 9 : 128

لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ

നിശ്ചയം നിങ്ങളില്‍ നിന്ന് തന്നെയുള്ള ഒരു പ്രവാചകന്‍ നിങ്ങള്‍ക്കിതാ വ ന്നിരിക്കുന്നു, നിങ്ങള്‍ വിഷമിക്കുന്നത് അവന്‍റെ മേല്‍ സഹിക്കാന്‍ കഴിയാ ത്തകാര്യമാണ്, നിങ്ങളുടെ മേല്‍ അവന്‍ അതീവ തല്‍പരനും വിശ്വാസികളോ ട് കൃപയും കാരുണ്യവുമുള്ളവനുമാണ്.

മൊത്തം ലോകര്‍ക്ക് കാരുണ്യമായിട്ടല്ലാതെ പ്രവാചകനെ നാം അയച്ചിട്ടില്ല എ ന്ന് 21: 107 ലും; നിന്നെ (പ്രവാചകനെ) പിന്‍പറ്റുന്ന വിശ്വാസികളില്‍ നിന്നുള്ളവര്‍ക്ക് നിന്‍റെ ചിറകുകള്‍ താഴ്ത്തിക്കൊടുക്കുക എന്ന് 26: 215 ലും പറഞ്ഞിട്ടുണ്ട്. പ്രവാചക നും വിശ്വാസികളും നാഥന്‍റെ സംഘത്തില്‍ പെട്ടവരാണ് എങ്കില്‍ കപടവിശ്വാസികളും കുഫ്ഫാറുകളും 4: 150-151; 9: 67-68 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം യഥാര്‍ത്ഥ കാഫിറുകളും തെമ്മാടികളും പിശാചിന്‍റെ സംഘത്തില്‍ പെട്ടവരുമാണ്. കാരുണ്യമായ അദ്ദിക്ര്‍ പ്രവാചകന്‍റെ മേല്‍ അവതരിപ്പിച്ചതുകൊണ്ടാണ് പ്രവാചകന്‍ സര്‍വലോകര്‍ക്കും കാരു ണ്യവാനായത്. എന്നാല്‍ ഇന്ന് 9: 65 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് അല്ലാഹുവിനെയും പ്രവാചകനെയും പരിഹസിക്കുന്നവരാണ് ഫുജ്ജാറുകള്‍. 3: 21-22 ല്‍ വിവരിച്ച പ്രകാരം നബിമാരുടെയും പ്രവാചകന്മാരുടെയും പേരുവെച്ച് ഏറ്റ വും ദുഷിച്ച ജീവിതമാര്‍ഗം പിന്‍പറ്റുന്ന കുഫ്ഫാറുകള്‍ യഥാര്‍ത്ഥത്തില്‍ നാഥന്‍റെ ഗ്ര ന്ഥത്തെയും പ്രവാചകന്മാരെയുമാണ് കളവാക്കുന്നത്. 4: 158-159 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമതുവന്നാല്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ അദ്ദിക്റും പ്രവാചകനും ലോകത്തിന് മൊത്തം കാരുണ്യമാണെന്ന് തിരിച്ചറിയുന്നതാണ്. 7: 157-158; 8: 64; 9: 61 വിശദീകരണം നോക്കുക.