ഓരോ സൂറത്ത് അവതരിപ്പിക്കപ്പെടുമ്പോഴും അവര്‍ പരസ്പരം നോക്കുകയും നിങ്ങളില്‍ ആരെങ്കിലും അവരെ നോക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയും പിന്നെ തഞ്ചത്തില്‍ പിന്തിരിഞ്ഞുപോവുകയും ചെയ്യുന്നു, അല്ലാഹു അവരുടെ ഹൃദയങ്ങളെ പിന്തിരിപ്പിച്ചുകളഞ്ഞിരിക്കുകയാണ്, എന്തുകൊണ്ടെന്നാ ല്‍ നിശ്ചയം അവര്‍ കാര്യം ഗ്രഹിക്കാത്ത -ലക്ഷ്യബോധം നഷ്ടപ്പെട്ട ഒരു ജനതയാകുന്നു.
മദീനയിലുള്ള കപടവിശ്വാസികളുടെ സ്വഭാവമാണ് സൂക്തത്തില്‍ വരച്ചുകാണിക്കുന്നതെങ്കില് ഇന്ന് നാഥന്റെ സൂക്തങ്ങള്‍ മൂടിവെക്കുകയും വളച്ചൊടിക്കുകയും അസ്ഥാനത്ത് ഉദ്ധരിക്കുകയും ചെയ്യുന്ന കപടവിശ്വാസികളുടെ സ്വഭാവം കൂടുതല്‍ പിഴച്ചതും ദുഷിച്ചതുമാണ്. സത്യമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഈ മിഥ്യാവാദികളായ, കളവ് മാത്രം പറയുന്ന കപടവിശ്വാസികള്‍ -അവര്‍ സത്യത്തിലാണെന്നും സ്വര്‍ഗത്തിലേക്കുള്ളവരാണെന്നും അഹങ്കാരപൂര്‍വം വാദിക്കുന്നവരും പ്രവാചകന്റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനതവിഭാഗങ്ങളാണ് കാഫിറുകളും നരകത്തിന്റെ സഹവാസികളുമെന്നും മിഥ്യയായി വാദിക്കുന്നവരാണ്. 7: 40 ല്‍ പറഞ്ഞ ഭ്രാന്തന്മാരായ അവര്‍ തങ്ങളുടെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റാത്തതിനാല്‍ അവരുടെ പ്രവൃത്തികള്‍ 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയില്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി അവര്‍ക്ക് ആകാശത്തിന്റെ വാതിലുകള്‍ തുറന്നു കൊടുക്കുകയില്ല. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഈ കെട്ടജനത ദേഹേച്ഛക്കും ഐഹികജീവിതത്തിനും പ്രാധാന്യം കൊടുക്കുന്നവരാണ്. നിഷ്പക്ഷവാനായ നാഥന് അവരെ മനുഷ്യഗണത്തില്‍ പെടുത്തിയിട്ടില്ലെന്ന് മാത്രമല്ല, അവരെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും തിന്മയേറിയവരായിട്ടാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 2: 6-7; 5: 49; 25: 33-34 വിശദീകരണം നോക്കുക.