നിഷേധത്തിന് സ്വയം സാക്ഷികളായിക്കൊണ്ട് അല്ലാഹുവിന്‍റെ പള്ളികളുടെ പരിപാലകരായിരിക്കല്‍ മുശ്രിക്കുകള്‍ക്ക് യോജിച്ചതല്ല, അക്കൂട്ടരുടെ കര്‍മ്മങ്ങളൊക്കെയും പാഴായിപ്പോയിരിക്കുന്നു, അവര്‍ നരകത്തില്‍ നിത്യവാസികളുമാണ്.
നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന, നാഥന്‍റെ കോപവും ശാപവും വര്‍ഷിക്കപ്പെട്ട, 33: 73; 48: 6; 98: 6 സൂക്തങ്ങളില്‍ പറഞ്ഞ കപടവിശ്വാ സികളും അവരുടെ അനുയായികളായ മുശ്രിക്കുകളും ഉള്‍പ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ കീഴിലാണ് ഇന്ന് ലോകത്തുള്ള എല്ലാ പള്ളികളുമുള്ളത്. 7: 127, 137 സൂക്തങ്ങളില്‍ വിവരിച്ചതുപോലെ ലോകത്തുള്ള മനുഷ്യരില്‍ നിന്നുള്ള വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുന്നത് മാലിന്യമായ ഇത്തരം കപടവിശ്വാസികളെയും അവരുടെ അനുയായികളായ മുശ്രിക്കുകളെയും ശിക്ഷിക്കുന്നതിന് വേണ്ടിയാണ്. ലോകത്തൊരിടത്തും വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 2: 62, 113-114; 7: 37; 9: 67-68 വിശദീകരണം നോക്കുക.