( അത്തൗബ ) 9 : 16

أَمْ حَسِبْتُمْ أَنْ تُتْرَكُوا وَلَمَّا يَعْلَمِ اللَّهُ الَّذِينَ جَاهَدُوا مِنْكُمْ وَلَمْ يَتَّخِذُوا مِنْ دُونِ اللَّهِ وَلَا رَسُولِهِ وَلَا الْمُؤْمِنِينَ وَلِيجَةً ۚ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ

അതല്ല, നിങ്ങള്‍ വെറുതെ വിട്ടയക്കപ്പെടുമെന്ന് നിങ്ങള്‍ കണക്കുകൂട്ടുന്നുവോ? നിങ്ങളില്‍ നിന്നും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവരാരെന്നും അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും വിശ്വാസികളെയും കൂടാതെ മറ്റാരെയും അഭയമരുളുന്നവനായി തെരഞ്ഞെടുക്കാത്തവര്‍ ആരെന്നും അ ല്ലാഹു ഇനിയും അറിഞ്ഞിട്ടില്ലായെന്നിരിക്കെ, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്തവനുമാണ്.

സ്വര്‍ഗത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചിട്ടുള്ളത് 5: 48; 6: 165 ല്‍ വിവരിച്ച പ്രകാരം അവരവര്‍ക്ക് നല്‍കിയതില്‍ പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. പ്രവാചകന്‍ നൂഹ് മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് വരെയുള്ള 313 പ്രവാചക ന്‍മാരെയും അയച്ചിട്ടുള്ളത് 4: 163; 7: 26 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സന്മാര്‍ഗവും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ടാണ്. ഇന്ന് ഫുജ്ജാറുകള്‍ ഇത്തരം സൂക്തങ്ങള്‍ അറബി ഖുര്‍ആനില്‍ വായിക്കുന്നുണ്ടങ്കിലും അദ്ദിക്റിനെ വിസ്മരിക്കുകവഴി അവര്‍ 25: 17-18 ല്‍ പറഞ്ഞ പ്രകാരം ഒരു കെട്ടജനതയായി അധപതി ച്ചിരിക്കുകയാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ അവര്‍ 7: 40-41 ല്‍ വിവരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ കപടവിശ്വാസികളെയും അവരുടെ അനുയായികളായ മുശ്രിക്കുകളെയും 3: 28; 4: 144 സൂക്തങ്ങളുടെ കല്‍പന അവഗണിച്ചുകൊണ്ട് വിശ്വാസിക്ക് കൂട്ടുകാരായും സംരക്ഷകരായും സ്വീകരിക്കാവുന്നതല്ല. 2: 254-255; 4: 59; 5: 55-56; 9: 23-24 വിശദീകര ണം നോക്കുക.