إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّهَ ۖ فَعَسَىٰ أُولَٰئِكَ أَنْ يَكُونُوا مِنَ الْمُهْتَدِينَ
നിശ്ചയം അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കാന്‍ അര്‍ഹതയുള്ളത് അല്ലാ ഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിക്കുകയും നമസ്കാ രം മുറപ്രകാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെ യല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ക്കാണ്, അക്കൂട്ടര്‍ സന്‍മാര്‍ഗം ഉപയോഗപ്പെടുത്തുന്നവരായിത്തീര്‍ന്നേക്കാം.
ഈ സൂക്തം അവതരിക്കുന്ന കാലത്ത് നാഥന്‍റെ ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടി ട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിക്കുന്നവരും നമസ്കാരം നിലനിര്‍ത്തുന്നവരും സക്കാത്ത് കൊടുക്കുന്നവരുമാണ് പള്ളി പരിപാലിക്കാന്‍ അര്‍ഹതയുള്ളവര്‍ എന്ന് പറഞ്ഞത്.
16: 89 ല്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ ഇന്ന് ഗ്ര ന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സന്മാര്‍ഗമായും കാരുണ്യമായും ശുഭവാര്‍ത്താദായകമായും ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമാണ് സര്‍വസ്വം നാഥന് സമര്‍പ്പിച്ച മുസ്ലിംകള്‍. അത്തരം മുസ്ലിംകളായ വിശ്വാസികളുടെ ഒരു സംഘം ലോകത്തൊരിടത്തും ഇല്ല എന്ന് മാത്രമല്ല, ഇന്ന് മുസ്ലിംകളാണെന്ന് അവകാശപ്പെടുന്നവര്‍ വിവിധ സംഘടനകളായി പിരിഞ്ഞ് 4: 150-151 ല്‍ വിവരിച്ച പ്രകാരം യഥാര്‍ത്ഥ കാഫിറുകളും മുശ്രിക്കുകളുമായി ത്തീര്‍ന്നിരിക്കുകയാണ്. ഭ്രാന്തന്മാരും ഫുജ്ജാറുകളുമായ അവര്‍ അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരും 2: 168-169; 36: 59-62 സൂക്തങ്ങളില്‍ വിവരിച്ച പ്ര കാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അല്ലാഹുവിന്‍റെ പ്രതിനിധികളാ യി ജീവിക്കാന്‍ ആഗ്രഹമുള്ള വിശ്വാസികള്‍ക്ക് മാത്രമേ അല്ലാഹുവിന്‍റെ വീടായ പള്ളികളുടെ പരിപാലകരാകാന്‍ അര്‍ഹതയുള്ളൂ. സന്മാര്‍ഗ്ഗമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താന്‍ കൂടുതല്‍ അവസരം ലഭിക്കുക പള്ളി പരിപാലിക്കുന്നവര്‍ക്കാണ് എന്നതുകൊണ്ടാണ് സൂക്തത്തില്‍ അക്കൂട്ടര്‍ സന്മാര്‍ഗ്ഗം ഉപയോഗപ്പെടുത്തുന്നവരായിത്തീര്‍ന്നേക്കാം എന്ന് പറഞ്ഞിട്ടുള്ളത്. തങ്ങളുടെ നാഥനിലേക്ക് എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും 73: 19; 74: 49; 76: 29 തുടങ്ങി 9 സൂക്തങ്ങളില്‍ പറഞ്ഞ ടിക്കറ്റായ അദ്ദിക്റിനെ ഉപയോഗപ്പെടുത്തുകതന്നെ വേണം. അദ്ദിക്റിനെ എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമേ അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയുള്ളൂ. 2: 150; 5: 48; 9: 13 വിശദീകരണം നോക്കുക.