( അത്തൗബ ) 9 : 25

لَقَدْ نَصَرَكُمُ اللَّهُ فِي مَوَاطِنَ كَثِيرَةٍ ۙ وَيَوْمَ حُنَيْنٍ ۙ إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنْكُمْ شَيْئًا وَضَاقَتْ عَلَيْكُمُ الْأَرْضُ بِمَا رَحُبَتْ ثُمَّ وَلَّيْتُمْ مُدْبِرِينَ

അല്ലാഹു നിരവധി യുദ്ധമേഖലകളില്‍ നിങ്ങളെ സഹായിക്കുക തന്നെ ചെയ്തി ട്ടുണ്ട്-ഹുനൈന്‍ നാളിലും, നിങ്ങളുടെ ആധിക്യം നിങ്ങളെ ഊറ്റം കൊള്ളിച്ച പ്പോള്‍ അത് നിങ്ങളെത്തൊട്ട് ഒരു ഗുണവും ചെയ്തില്ല, ഭൂമി അതിന്‍റെ വിശാ ലതയോടൊപ്പം തന്നെ ഇടുങ്ങിയതായി നിങ്ങളുടെ മേല്‍ അനുഭവപ്പെട്ടു, പിന്നെ നിങ്ങള്‍ പുറം തിരിഞ്ഞ് ഓടിപ്പോകേണ്ടിവരികയും ചെയ്തു.

8: 19 ല്‍ കാഫിറുകളെ അഭിസംബോധനം ചെയ്തുകൊണ്ട് പറഞ്ഞ അതേ സ്വരത്തിലാണ് ഇവിടെ ഹുനൈന്‍ യുദ്ധനാളിനെക്കുറിച്ച് വിശ്വാസികളെ അഭിസംബോധനം ചെയ്യുന്നത്. ഹിജ്റ 8-ാം വര്‍ഷം ശവ്വാലില്‍ മക്കയ്ക്കും ത്വാഇഫിനും മധ്യേയുള്ള ഹുനൈന്‍ താഴ്വരയില്‍ വെച്ചാണ് ഹുനൈന്‍ യുദ്ധം നടന്നത്. ഈ യുദ്ധത്തില്‍ പ്രവാചകനോടൊ പ്പം പന്ത്രണ്ടായിരം പേരടങ്ങുന്ന ഒരു വമ്പിച്ച സൈന്യമാണ് ഉണ്ടായിരുന്നത്. അതിന് മു മ്പുള്ള ഒരു യുദ്ധത്തിലും പ്രവാചകനോടൊപ്പം ഇത്ര വലിയ സൈന്യം പങ്കെടുത്തിരു ന്നില്ല. മറുവശത്ത് ശത്രുക്കള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്നു. എന്നിട്ടും അവര്‍ക്ക് മുമ്പില്‍ പ്രവാചകനോടൊപ്പമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല, പിന്തിരിഞ്ഞോടാന്‍ സ്ഥലമില്ലാത്തവിധം അവര്‍ക്ക് ഭൂമി അതിന്‍റെ വിശാലതയോടൊപ്പം ഇടുങ്ങിയതായി അ നുഭവപ്പെട്ടു. പ്രവാചകനും കുറച്ച് വിശ്വാസികളും മാത്രമേ പിടിച്ചുനിന്നുള്ളൂ. തല്‍ഫല മായി പ്രവാചകന്‍റെ കൂടെയുള്ള സൈന്യം പുനഃസംഘടിപ്പിക്കപ്പെടുകയും വിജയം നേടുകയും ചെയ്തു. അല്ലെങ്കില്‍ ബദ്റിനുശേഷം ഉഹ്ദില്‍ സംഭവിച്ചതുപോലെ മക്കാ വിജ യം നേടിക്കൊടുത്ത നേട്ടങ്ങളെല്ലാം ഹുനൈനില്‍ നഷ്ടപ്പെടുമായിരുന്നു.

ത്രികാലജ്ഞാനിയായ നാഥനെക്കുറിച്ച് സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ധാരണയുള്ളവനാണ് വിശ്വാസി. സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് നീട്ടിയിട്ടിട്ടുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്ര്‍ മുറുകെപ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടിച്ചവന്‍ നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101-102 ല്‍ വിവരിച്ചിട്ടുണ്ട്. ഗ്രന്ഥത്താല്‍ പഠിപ്പിക്കപ്പെടുന്നതുപോലെയും ഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെയും നാഥ ന്‍റെ പ്രൗഡരായ പ്രതിനിധിയായി നിലകൊള്ളാന്‍ 3: 79 ലൂടെ കല്‍പിച്ചിട്ടുണ്ട് എന്ന ബോധത്തിലാണ് അത്തരം വിശ്വാസി നിലകൊള്ളുക. 41: 41-43 ല്‍ പറഞ്ഞ മിഥ്യയൊ ന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളോടും വിവിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന അവരുടെ അനുയായികളോടും ഇന്ന് 5: 48 ല്‍ പറഞ്ഞ മുഹൈമിനായ അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജി ഹാദ് മാത്രമാണുള്ളത്. വിശ്വാസി 'ഹുസ്നാ' എന്ന ഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് പ്രപഞ്ചനാഥനിലേക്കാണ് ജനങ്ങളെ വിളിക്കുന്നത് എങ്കില്‍ യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞ കാഫിറുകളും അക്രമികളും തെമ്മാടികളുമായ അറബി ഖുര്‍ആന്‍ വായിക്കു ന്ന ഫുജ്ജാറുകള്‍ മനുഷ്യരെ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കാണ് പിടിച്ച് വലിച്ച് കൊണ്ടുപോവുക എന്നും, പിന്നെ അവര്‍ പിടി അയക്കുകയുമില്ല എന്നും 7: 202 ല്‍ പറഞ്ഞിട്ടുണ്ട്. 2: 152, 157; 3: 153; 8: 41 വിശദീകരണം നോക്കുക.