( അത്തൗബ ) 9 : 24

قُلْ إِنْ كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُمْ مِنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ

നീ പറയുക: നിങ്ങളുടെ പിതാക്കളെയും നിങ്ങളുടെ സന്താനങ്ങളെയും നി ങ്ങളുടെ സഹോദരങ്ങളെയും നിങ്ങളുടെ ഇണകളെയും നിങ്ങളുടെ ബന്ധുമിത്രാദികളെയും നിങ്ങള്‍ സമ്പാദിച്ചുവെച്ച സ്വത്തുക്കളെയും നഷ്ടം സംഭവിക്കുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടത്തെയും നിങ്ങള്‍ തൃപ്തിപ്പെടുന്ന നി ങ്ങളുടെ വീടുകളെയുമാണ് അല്ലാഹുവിനെക്കാളും അവന്‍റെ പ്രവാചകനെക്കാളും അവന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നതിനെക്കാളും ഏറെ നിങ്ങള്‍ ഇഷ് ടപ്പെടുന്നതെങ്കില്‍, അപ്പോള്‍ അല്ലാഹു അവന്‍റെ കല്‍പനയും കൊണ്ടുവരു ന്നതുവരെ നിങ്ങള്‍ കാത്തിരുന്നുകൊള്ളുക, അല്ലാഹു ഇത്തരം തെമ്മാടിക ളായ ഒരു ജനതയെ സന്മാര്‍ഗ്ഗത്തിലേക്കാക്കുകയില്ല തന്നെ.

യുക്തിനിര്‍ഭര ഗ്രന്ഥമായ അദ്ദിക്ര്‍ മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചതിന്‍റെ ലക്ഷ്യം ഉണര്‍ത്താനുള്ളതാണ്. അതുകൊണ്ട് അതിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയുടെ ബാധ്യതയാണ് അത് പഠിക്കലും പഠിപ്പിക്കലും പിന്‍പറ്റലും ലോകര്‍ക്ക് എത്തിച്ചുകൊടുക്കലും. 2: 121 ല്‍ വിവരിച്ച പ്രകാരം ആരാണോ അതിനെ മൂടിവെച്ചത്, അപ്പോള്‍ അക്കൂട്ടര്‍ തന്നെയാണ് ജീവിതം നഷ്ടപ്പെട്ടവര്‍.

ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ ആയു ധം കൊണ്ടുള്ള ജിഹാദോ വധമോ ഇല്ല. 5: 48 ല്‍ വിവരിച്ച പ്രകാരം ഒറ്റപ്പെട്ട വിശ്വാസി ശക്തമായ ആയുധമായ അദ്ദിക്ര്‍ കൊണ്ട് അതിനെ മൂടിവെക്കുകയും തള്ളിപ്പറയുക യും ചെയ്യുന്ന കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അധികരിച്ച ജിഹാദ് ചെ യ്യാനാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ സര്‍വലോകര്‍ക്കുമുള്ള ഉണര്‍ത്തലായ അദ്ദിക്റിനെ മൂടിവെക്കുകയാണെങ്കില്‍ അതിനെ മൂടിവെക്കാത്ത മറ്റൊരു ജനതയെ അത് ഏല്‍പിക്കുമെന്ന് 6: 89-90 ല്‍ പറഞ്ഞിട്ടുണ്ട്. നിശ്ചയം! കപടവിശ്വാസികള്‍ തന്നെയാണ് തെമ്മാടികള്‍ എന്ന് 9: 67 ലും; ആത്മാവിന്‍റെ ഭക്ഷണ വും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ തെമ്മാടികളല്ലാതെ മൂടിവെക്കുകയില്ല എന്ന് 2: 99 ലും പറഞ്ഞിട്ടുണ്ട്. പ്രവാചകനോ വിശ്വാസികളോ കപടവിശ്വാസികളുടെ മേല്‍ പൊ റുക്കലിനെ തേടിയാലും ഇല്ലെങ്കിലും അല്ലാഹു ഒരിക്കലും അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല; നിശ്ചയം! അല്ലാഹു തെമ്മാടികളായ ഒരു ജനതയെ സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ലതന്നെ എന്ന് 63: 6 ലും പറഞ്ഞിട്ടുണ്ട്. 9: 80; 24: 55; 61: 5 തുടങ്ങിയ സൂക്തങ്ങള്‍ അവസാനിക്കുന്നത് അല്ലാഹു തെമ്മാടികളായ ഒരു ജനതയെ സന്മാര്‍ഗത്തിലേക്ക് നയി ക്കുകയില്ലതന്നെ എന്ന ആശയത്തിലാണ്. 4: 133; 5: 47, 86, 108 വിശദീകരണം നോക്കുക.