( അത്തൗബ ) 9 : 31

اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَٰهًا وَاحِدًا ۖ لَا إِلَٰهَ إِلَّا هُوَ ۚ سُبْحَانَهُ عَمَّا يُشْرِكُونَ

അവര്‍ അവരുടെ 'അഹ്ബാറുകളെയും അവരുടെ റുഹ്ബാനികളെയും' അ ല്ലാഹുവിനെ കൂടാതെയുള്ള റബ്ബുകളായി സ്വീകരിച്ചിരിക്കുന്നു-മര്‍യമിന്‍റെ പു ത്രന്‍ മസീഹിനെയും, അവരോ ഏക ഇലാഹിനെയല്ലാതെ സേവിച്ചുകൊണ്ടി രിക്കാന്‍ കല്‍പിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല, അവനല്ലാതെ വേറെ ഇലാഹ് ഇല്ലത ന്നെ, അവര്‍ ജല്‍പിക്കുന്ന പങ്കാളിത്തത്തെത്തൊട്ടെല്ലാം അവന്‍ എത്രയോ പരിശുദ്ധനാണ്.

പ്രവാചകന്‍റെ കാലത്തുള്ള ജൂതക്രൈസ്തവരുടെയും പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷമുള്ള അറബിഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെയും സ്വഭാവമാണ് ഈ സൂക്തം വരച്ചുകാണിക്കുന്നത്. 21: 24-25 ല്‍ വിവരിച്ച പ്രകാരം 313 പ്ര വാചകന്മാരെയും സത്യവും തെളിവുമായ അദ്ദിക്ര്‍ കൊണ്ട് അയച്ചിട്ടുള്ളത് അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ല എന്നും അപ്പോള്‍ അവനെ മാത്രം സേവിക്കണമെന്നും ജനങ്ങളെ പഠിപ്പിക്കുന്നതിനുവേണ്ടിയാണ്. 4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാ ആയിര ത്തിലും ഒരാള്‍ മാത്രമേ അദ്ദിക്ര്‍ പിന്‍പറ്റി വിശ്വാസിയാവുകയുള്ളൂ എന്നും ബാക്കി 999 ഉം അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് പിശാചിനെ സേവിക്കുന്നവരും 2: 168-169 ല്‍ വിവരിച്ച പ്രകാരം അവന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരുമാണ്.

മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയ 16: 44 ല്‍ പറഞ്ഞ അദ്ദിക്റിനെ കപടവിശ്വാസികളായ പുരുഷന്മാരും സ് ത്രീകളും അവരുടെ അനുയായികളായ (മുശ്രിക്കുകളായ) പുരുഷന്മാരും സ്ത്രീകളും ഏറ്റവും നല്ല വിശദീകരണമായി പരിഗണിക്കുന്നില്ല. 3: 7 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്നവരിലെ മൂന്ന് വിഭാഗങ്ങളില്‍ അതിന്‍റെ വിധിവിലക്കുകള്‍ പിന്‍പറ്റുന്ന വിശ്വാസികള്‍ക്ക് മാത്രമാണ് അതുകൊണ്ട് ഗുണം ലഭിക്കുക. നാഥന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ കുഫ്ഫാറുകളായ കപടവിശ്വാസികളും അവരുടെ അനുയായികളുമാണ് 2: 39; 5: 10, 86; 82: 14 തുടങ്ങിയ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠത്തിലേക്കുള്ള ഫുജ്ജാറുകള്‍. അവരുടെ പട്ടിക നരകക്കുണ്ഠത്തിലേക്കു ള്ള സിജ്ജീനിലാണെന്ന് 83: 7 ലും; അവരില്‍ നിന്നുള്ള ഓരോ വിഭാഗവും നരകക്കുണ് ഠത്തിന്‍റെ ഏഴ് വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെന്ന് 15: 44 ലും പറഞ്ഞിട്ടുണ്ട്.

ഇന്ന് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈന, ബുദ്ധ, ഹൈന്ദവ, ജൂത, ക്രൈ സ്തവ ജനവിഭാഗങ്ങള്‍ പ്രപഞ്ചനാഥനായ ഏകദൈവത്തെക്കൊണ്ടും അന്ത്യദിന ത്തെക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയാണെങ്കില്‍ അവര്‍ക്ക് അവരുടെ പ്രതിഫലം നാഥന്‍റെ പക്കലുണ്ട്; അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല എന്ന് 2: 62 ല്‍ വിവരിച്ചിട്ടുണ്ട്. 35: 32 ല്‍ പറഞ്ഞ പ്രകാരം നാഥ ന്‍റെ ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള ആരാണോ അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് അവന്‍റെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സ മൂഹ ജീവിതത്തിലും വിധികല്‍പിക്കാത്തത്, അവര്‍ തന്നെയാണ് കാഫിറുകളും അക്രമി കളും തെമ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഭ്രാന്തന്മാ രായ അവര്‍ക്ക് ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ, തുന്നല്‍ക്കാര ന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്ര വേശിക്കുകയോ ഇല്ല എന്ന് 6: 55; 7: 40 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസി 5: 48 ല്‍ വിവരിച്ച പ്രകാരം എല്ലാവിധ ആപത്തു വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നരകക്കുണ്ഠത്തിലേക്കുള്ള തന്‍റെ സിജ്ജീന്‍ പട്ടിക 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീനിലേക്ക് മാറ്റുന്നതാണ്. അവന്‍ എപ്പോഴും 17: 13-14 ല്‍ പറഞ്ഞ തന്‍റെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ പ്രകാശമായ അദ്ദിക് റിന്‍റെ വെളിച്ചത്തിലുള്ള പ്രവൃത്തികളും ചിന്തകളും റിക്കാര്‍ഡ് ചെയ്യാനും അതുവഴി വി ധിദിവസം തന്‍റെ കര്‍മപുസ്തകം വലതുകൈയില്‍ ലഭിക്കാനും ഇടവരുന്ന വിധത്തിലുള്ള ജീവിത രീതിയാണ് സ്വീകരിക്കുക. 3: 101-102 ല്‍ വിവരിച്ച പ്രകാരം തന്‍റെ ജിന്നുകൂട്ടുകാരനെ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന വിശ്വാസി മാത്രമേ മുസ്ലിമായി അഥവാ നാഥന് സര്‍വസ്വം സമര്‍പ്പിച്ചുകൊണ്ട് മ രണപ്പെടുകയുള്ളൂ. എന്നാല്‍ ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്ത, അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിത്തീര്‍ന്ന ഫുജ്ജാറുകള്‍ 7: 37 ല്‍ വിവരിച്ച പ്രകാരം മരണസമയത്ത് അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകളായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. ഇത്തരം കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ കപടവിശ്വാസികളും അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം ശപിക്കുന്ന, തര്‍ക്കിക്കുന്ന, കുറ്റപ്പെടുത്തുന്ന, വാദിക്കുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്.

"അവര്‍ ജല്‍പ്പിക്കുന്ന പങ്കാളിത്തത്തെത്തൊട്ടെല്ലാം അവന്‍ എത്രയോ പരിശുദ്ധനാ ണ്" എന്ന് സൂക്തത്തില്‍ പറഞ്ഞതിന്‍റെ വിവക്ഷ ലക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാ സികളും അവരുടെ പ്രജ്ഞയറ്റ അനുയായികളും ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്ര്‍ സമ ര്‍പ്പിക്കുന്ന നാഥനെ കണ്ടുമുട്ടുകയില്ല എന്നാണ്. 1: 4; 2: 33; 7: 205-206 വിശദീകരണം നോക്കുക.