ജൂതന്മാര് പറയുന്നു: ഉസൈര്‍ അല്ലാഹുവിന്റെ പുത്രനാണെന്ന്; ക്രൈസ്തവര്‍ പറയുന്നു: മസീഹ് അല്ലാഹുവിന്റെ പുത്രനാണെന്ന്, അതെല്ലാം അവരുടെ വായകള്‍ ഉതിര്‍ക്കുന്ന അവരുടെ വെറും വാക്കുകളാണ്, മുമ്പുള്ള കാഫിറുകളായവരുടെ വാക്കുകള്‍ അവര്‍ അനുകരിച്ച് പറയുകയാണ്, അല്ലാഹു അവരെ വധിച്ചു കളഞ്ഞിരിക്കുന്നു, എങ്ങനെയാണ് അവര്‍ വഴിതെറ്റിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്?
പ്രവാചകന്റെ കാലത്ത് അന്നുള്ള ജൂതക്രൈസ്തവരെയാണ് വേദത്തിന്റെ ആളുകളായി പരിഗണിച്ചിരുന്നത്. എന്നാല്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന, അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിച്ചിട്ടുള്ള മുഹൈമിനായ ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടതിന് ശേഷം വേദത്തിന്റെ ആളുകള്‍ പ്രവാചകന്റെ ജനതയാണ്. ഇന്ന് ലോകത്തെവിടെയും തീവ്രവാദം, രക്തച്ചൊരിച്ചില്‍, ലൈംഗിക അരാജകത്വം, മയക്കുമരുന്ന് തുടങ്ങിയ പൈശാചിക വൃത്തികളിലെല്ലാം മുന്നില്‍ നില്‍ക്കുന്നത് ആത്മാവിനെ പരിഗണിക്കാത്ത കെട്ടജനതയും യഥാര്‍ത്ഥ കാഫിറുകളുമായ ഇക്കൂട്ടര്‍ തന്നെയാണ്. അവര്‍ തന്നെയാണ് 2: 62 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്റെ ജനതയില്‍ നിന്നുള്ള നരകക്കുണ്ഠത്തിലെ സഹവാസികള്‍. 'അല്ലാഹു അവരെ വധിച്ചുകളഞ്ഞിരിക്കുന്നു' എന്ന് പറഞ്ഞതുകൊണ്ടുദ്ദേശിക്കുന്നത് ആത്മാവില്ലാതെ ജീവന് മാത്രമുള്ള ഉറക്കാവസ്ഥ യിലെപ്പോലെയാണവര് എന്നാണ്. 63: 4 ല്‍, കപടവിശ്വാസികളെ അല്ലാഹു വധിച്ചിരിക്കുന്നു, എങ്ങനെയാണ് അവര്‍ തെറ്റിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ത് എന്ന് പറഞ്ഞിട്ടുണ്ട്. അതായത് ആത്മാവിനെ പരിഗണിക്കാത്ത കപടവിശ്വാസികള്‍ ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റി നെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും നേരെച്ചൊവ്വെയുള്ള പാതയില്‍ നിന്ന് പുറത്തുപോയിരിക്കുകയാണ്. സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ച ഏതൊരു മനുഷ്യനും വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ല്‍ പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകളായ കു ഫ്ഫാറുകള് വായിച്ച, തൊട്ട, കേട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിക്കുകയും സാക്ഷി നില്‍ക്കുകയും ചെയ്തുകൊണ്ട് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുക. 2: 59, 259; 4: 172; 5: 17, 77; 7: 179 വിശദീകരണം നോക്കുക.