( അത്തൗബ ) 9 : 32

يُرِيدُونَ أَنْ يُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَيَأْبَى اللَّهُ إِلَّا أَنْ يُتِمَّ نُورَهُ وَلَوْ كَرِهَ الْكَافِرُونَ

അവര്‍ ഉദ്ദേശിക്കുന്നത് അല്ലാഹുവിന്‍റെ പ്രകാശത്തെ അവരുടെ വായ കൊണ്ട് ഊതിക്കെടുത്താനാണ്, എന്നാല്‍ അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കാതെ പിന്‍വാങ്ങുകയുമില്ലതന്നെ, അത് കാഫിറുകള്‍ക്ക് എത്ര അരോചകമായിരുന്നാലും ശരി.

61: 8 ഉം ഇതേ ആശയത്തിലുള്ളതാണ്. 2: 257; 4: 174; 7: 157; 14: 1 തുടങ്ങി 32 സ്ഥലങ്ങളില്‍ പരാമര്‍ശിച്ച പ്രകാശം അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. വ്യക്തവും പ്രകാശവുമായ അദ്ദിക്ര്‍ കൊണ്ട് മാത്രമേ ഒരാള്‍ നേരെച്ചൊവ്വെയുള്ള പാതയിലേക്ക് മാര്‍ഗദര്‍ശനം ചെയ്യപ്പെടുകയുള്ളൂ എന്ന് 5: 16 ല്‍ വിവരിച്ചിട്ടുണ്ട്. 22: 8; 31: 20 സൂക്തങ്ങളില്‍ പരാമര്‍ശിച്ച ജ്ഞാനവും, സന്മാര്‍ഗവും, വെളിച്ചം നല്‍കുന്ന ഗ്രന്ഥവും അദ്ദിക്ര്‍ തന്നെയാണ്. 66: 8 ല്‍ പറഞ്ഞ പ്രകാരം വിശ്വാസികള്‍ 'ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് നീ ഞ ങ്ങളുടെ പ്രകാശം പൂര്‍ത്തിയാക്കിത്തരേണമേ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ, നിശ്ചയം നീ എല്ലാഓരോ കാര്യത്തിനും കഴിവുള്ളവനാകുന്നു' എന്ന് പ്രാര്‍ത്ഥിക്കുന്നവരും പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവരും, അതോടൊപ്പം പ്രകാശമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥം ലോകത്ത് പ്രചരിപ്പിക്കുന്നവരുമാണ്, അത് കപടവിശ്വാസികളും അവരുടെ അനുയായികളും അടങ്ങിയ ഫുജ്ജാറുകള്‍ക്ക് എത്ര അരോചകമായിരുന്നാലും ശരി. അത്തരം വിശ്വാസികളിലൂടെയാണ് അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുക. അല്ലാത്ത ഫുജ്ജാറുകളെല്ലാം അന്ധകാരമായ പിശാചിന്‍റെ വഴിയില്‍ ചരിക്കുന്നവരാണ്. കൂടാതെ കപടവിശ്വാസികളോടും അവരുടെ അനുയായികളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തി 9: 73; 25: 52; 66: 9 എന്നീ സൂക്തങ്ങളുടെ കല്‍പ്പന നടപ്പില്‍ വരുത്തുന്ന പ്രപഞ്ചനാഥന്‍റെ സംഘത്തില്‍ പെട്ട വിശ്വാസിക്കുതന്നെയാണ് അന്തിമവിജയം. 57: 12 ല്‍, വിധിദിവസം വിശ്വാസികളായ പുരുഷന്‍മാരുടേയും സ് ത്രീകളുടേയും പ്രകാശം അവരുടെ മുമ്പിലും വലതുഭാഗത്തുമായി ഓടിക്കൊണ്ടിരിക്കുന്നത് നിനക്ക് കാണാം, നിങ്ങള്‍ക്കുള്ള സന്തോഷവാര്‍ത്ത താഴ്ഭാഗങ്ങളിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗപ്പൂന്തോപ്പുകളാണ്, അതുതന്നെയാണ് മഹത്തായ വിജയം എന്നും; 57: 13 ല്‍, അന്നേദിനം കപടവിശ്വാസികളായ പുരുഷന്‍മാരും സ്ത്രീകളും വിശ്വാസികളോട് ചോദിക്കുന്നതാണ്: ഞങ്ങളെയൊന്ന് കാത്തുനില്‍ക്കുക, ഞങ്ങള്‍ നിങ്ങളുടെ പ്രകാശമൊന്ന് സ്വീകരിച്ചോട്ടെ! അവരോട് പറയപ്പെടും: നിങ്ങള്‍ പിന്നിലേക്ക് (ഐ ഹികലോകത്തേക്ക്) പോയി അവിടെ പ്രകാശം അന്വേഷിക്കുക, അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു മതില്‍ രൂപപ്പെടുന്നതാണ്, അതിന്‍റെ അകത്തേക്കുള്ള വാതില്‍ കാരുണ്യത്തിന്‍റേതും പുറത്തേക്കുള്ള വാതില്‍ ശിക്ഷയുടേതുമായിരിക്കും എന്നും; 57: 14 ല്‍, അപ്പോ ള്‍ കപടവിശ്വാസികള്‍ ആ മറക്ക് പിന്നില്‍നിന്നും വിശ്വാസികളോട് വിളിച്ച് ചോദിക്കുന്നതാണ്: ഞങ്ങള്‍ ഐഹികലോകത്ത് നിങ്ങളോടൊപ്പമായിരുന്നില്ലേ? വിശ്വാസികള്‍ മറുപ ടി നല്‍കും: അതെ; എന്നാല്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നാശത്തില്‍ അകപ്പെടുത്തി, സം ശയാലുക്കളായിക്കൊണ്ട് 'കാത്തിരുന്ന് കാണാമെന്ന്' പ്രതീക്ഷിച്ച് കാലം കഴിച്ചുകൂട്ടി, നിങ്ങളുടെ വ്യാമോഹങ്ങള്‍ നിങ്ങളെ വഞ്ചനയില്‍ അകപ്പെടുത്തി, അല്ലാഹുവിന്‍റെ കല്‍പ ന വരുന്നതുവരെ ആ മഹാവഞ്ചകന്‍ നിങ്ങളെ വഞ്ചിച്ചു എന്നും; 57: 15 ല്‍, ഇന്നേദിനം നിങ്ങളില്‍ നിന്നോ കാഫിറുകളായവരില്‍ നിന്നോ യാതൊരു പ്രായശ്ചിത്തവും സ്വീക രിക്കുന്നതല്ല, നിങ്ങളുടെ സങ്കേതം നരകക്കുണ്ഠമാണ്, അതാണ് നിങ്ങളുടെ അഭയസ്ഥാനം! നിങ്ങളുടെ മടക്കസ്ഥലം വളരെ മോശം തന്നെ എന്നും പറഞ്ഞിട്ടുണ്ട്. ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റാത്ത ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരാളും മരണസമയത്ത് ആത്മാവിനെതിരെ അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 3: 102; 7: 37 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്.

ഞങ്ങള്‍ നിന്നെ മാത്രം സേവിക്കുന്നു, അതിന് നിന്നോടുമാത്രം സഹായം തേടുകയും ചെയ്യുന്നു എന്ന 1: 4 വായിക്കുമ്പോള്‍ 'ഞങ്ങളെ നീ നിന്‍റെ നിഷ്കളങ്കരായ അടിമകളില്‍ ഉള്‍പ്പെടുത്തേണമേ, സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നാക്കേണമേ' എ ന്നാണ് വിശ്വാസികളുടെ ഹൃദയത്തിലുണ്ടാകേണ്ടത്. പ്രവാചകന്‍റെ കാലത്ത് വേദക്കാ രായ ജൂത-ക്രൈസ്തവരായിരുന്നു ഗ്രന്ഥത്തിന്‍റെ വ്യാപനത്തെ ഊതിക്കെടുത്താന്‍ ശ്ര മിച്ചിരുന്നതെങ്കില്‍ ഇന്ന് അവരെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്‍പറ്റി ക്കൊണ്ടിരിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളായ കാഫിറുകളുമാണ് 3: 58 ല്‍ പറഞ്ഞ യുക്തിനിര്‍ഭര ഗ്രന്ഥമായ അദ്ദിക്റിനെ സ്വീകരിക്കാത്തവരും, ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അതിനെ ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നതും. അ തുകൊണ്ടാണ് വിശ്വാസികളുടെ സംഘമുണ്ടെങ്കില്‍ 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളിലൂടെ അവരെ വധിക്കാന്‍ കല്‍പിച്ചിട്ടുള്ളത്. 4: 140, 174-175; 9: 67-68 വിശദീകരണം നോക്കുക.