إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ الدِّينُ الْقَيِّمُ ۚ فَلَا تَظْلِمُوا فِيهِنَّ أَنْفُسَكُمْ ۚ وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً ۚ وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ
നിശ്ചയം അല്ലാഹുവിന്‍റെ പക്കലുള്ള ഗ്രന്ഥത്തില്‍ ആകാശങ്ങളും ഭൂമിയും സൃ ഷ്ടിച്ചനാള്‍ തൊട്ട് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്, അതില്‍ നാലുമാസം യുദ്ധം നിഷിദ്ധമാക്കപ്പെട്ടവയാണ്, അതാണ് ശരിയായ ദീന്‍, അതിനാല്‍ നിങ്ങ ള്‍ അവയില്‍ നിങ്ങളോടുതന്നെ അക്രമം ചെയ്യാതിരിക്കുവിന്‍, എന്നാല്‍ മുശ്രിക്കുകള്‍ എവ്വിധം ഒറ്റക്കെട്ടായിനിന്ന് നിങ്ങളോട് യുദ്ധം ചെയ്യുന്നുവോ, അതേ പ്ര കാരം നിങ്ങളും ഒറ്റക്കെട്ടായിനിന്ന് അവരോട് യുദ്ധം ചെയ്യുവിന്‍; നിശ്ചയം അ ല്ലാഹു സൂക്ഷ്മാലുക്കളുടെ കൂടെയാണെന്ന് നിങ്ങള്‍ അറിയുകയും ചെയ്യുക.
ദിവസമോ മാസമോ ലോകത്തെവിടെയും മാറുന്നില്ല, അതെല്ലാം 2: 255 ല്‍ വിവരിച്ച പ്രകാരം ആകാശ ഭൂമികള്‍ സൃഷ്ടിക്കുന്നതിന് മുമ്പുതന്നെ ത്രികാലജ്ഞാനിയായ നാഥന്‍ നിശ്ചയിച്ചിട്ടുള്ളതും ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ളതുമാണ്. അതില്‍ നാലുമാസം യുദ്ധം നിഷിദ്ധമായവയാണ്. ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹറം എന്നീ തുടര്‍ച്ചയായിവരുന്ന മൂന്നുമാസങ്ങള്‍ ഹജ്ജിനുവേണ്ടിയും, റജബ് മാസം ഉംറക്കുവേണ്ടിയും യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളായി ഇബ്റാഹീം, ഇസ്മാഈല്‍ നബിമാരുടെ കാലം മുതല്‍ക്കുത ന്നെ പരിഗണിച്ചുവരുന്നതാണ്. 'അപ്പോള്‍ നിങ്ങള്‍ നിങ്ങളോടുതന്നെ ആ മാസങ്ങളില്‍ അക്രമം കാണിക്കരുത്' എന്നുപറഞ്ഞതിന്‍റെ വിവക്ഷ, ഏതെല്ലാം നന്മകള്‍ മുന്‍നിര്‍ത്തിയാണോ പ്രസ്തുത മാസങ്ങളില്‍ യുദ്ധം നിഷിദ്ധമാക്കിയത്, ആ നന്മകളൊന്നും പാഴാക്കരുത് എന്നാണ്. ആദരണീയ മാസങ്ങളില്‍ മുശ്രിക്കുകള്‍ യുദ്ധത്തിന് മുതിരുകയാണെങ്കില്‍ നിങ്ങളും തിരിച്ചടിക്കുക, അവര്‍ ഒന്നിച്ചുനിന്ന് നിങ്ങളോട് യുദ്ധം ചെയ്യുന്നതുപോലെ നിങ്ങള്‍ അവരെയും ഒറ്റക്കെട്ടായി നേരിടുക എന്നാണ് സൂക്തം പറയുന്നത്. എന്നാല്‍ ഇന്ന് യുദ്ധമില്ല, മറിച്ച് ഗ്രന്ഥത്തിന്‍റെ ആശയത്തെ വളച്ചൊടിക്കുന്ന കപടവി ശ്വാസികളോടും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന അവരുടെ അനുയായികളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് മാത്രമാണുള്ളത് എന്ന് 9: 73 ലും 25: 52 ലും പറഞ്ഞിട്ടുണ്ട്. 2: 145, 194; 5: 48; 10: 61 വിശദീകരണം നോക്കുക.