നിങ്ങള്‍ ഭാരം കുറഞ്ഞവരായോ ഭാരം കൂടിയവരായോ പുറപ്പെടുവിന്‍, നിങ്ങള്‍ നിങ്ങളുടെ ധനം കൊണ്ടും നിങ്ങളുടെ ആത്മാവുകൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് നടത്തുവിന്‍, അതാണ് നിങ്ങള്‍ക്ക് ഉത്തമമായിട്ടുള്ളത്, നിങ്ങള്‍ അറിവുള്ളവര്‍ തന്നെയാണെങ്കില്‍!
അനുകൂലാവസ്ഥയിലായാലും പ്രതികൂലാവസ്ഥയിലായാലും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധത്തിന് പുറപ്പെടണമെന്നാണ് ഭാരം കുറഞ്ഞവരായോ ഭാരം കൂടിയവരായോ പുറപ്പെടുവിന്‍ എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. അദ്ദിക്ര്‍ നിലനിര്‍ത്തുന്നതിന് വേണ്ടി നമസ്കാരം നിലനിര്‍ത്തുക എന്നും സകാത്ത് നല്‍കുക എന്നും കല്‍പിക്കപ്പെട്ടപ്പോള്‍ മദീനയില്‍ പ്രവാചകന്‍റെ അനുയായികളില്‍ ചിലരുടെ മനോനില: എന്തുകൊണ്ട് ഞങ്ങള്‍ ശത്രുക്കളോട് യുദ്ധം ചെയ്യാന്‍ കല്‍പിക്കപ്പെടുന്നില്ല എന്നായിരുന്നു. എന്നാല്‍ 2: 216 ല്‍ വിവരിച്ച പ്രകാരം അവരോട് യുദ്ധത്തിനുവേണ്ടി കല്‍പിച്ചപ്പോള്‍ 4: 77 ല്‍ വിവരിച്ച പ്രകാരം ഞങ്ങളുടെ നാഥാ! എന്തുകൊണ്ട് ഞങ്ങളോട് ഇപ്പോള്‍ തന്നെ യുദ്ധം കല്‍പിച്ചിരിക്കുന്നു? അത് അല്‍പം കൂടി നീട്ടിവെച്ചിരുന്നുവെങ്കില്‍ എന്നതായിരുന്നു അവരില്‍ ഒരു വിഭാഗത്തിന്‍റെ മനോനില. നിങ്ങള്‍ അറിവുള്ളവര്‍ തന്നെയാണെങ്കില്‍! എന്ന് പറഞ്ഞതിന്‍റെ വിവക്ഷ: നിങ്ങള്‍ യഥാര്‍ത്ഥ ജീവിതലക്ഷ്യം അറിവുള്ളവരാണെങ്കില്‍ എന്നാണ്. 2: 245; 4: 63, 71 -73; 25: 68 വിശദീകരണം നോക്കുക.