إِلَّا تَنْصُرُوهُ فَقَدْ نَصَرَهُ اللَّهُ إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّهَ مَعَنَا ۖ فَأَنْزَلَ اللَّهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَىٰ ۗ وَكَلِمَةُ اللَّهِ هِيَ الْعُلْيَا ۗ وَاللَّهُ عَزِيزٌ حَكِيمٌ
നിങ്ങള് അവനെ സഹായിക്കുന്നില്ലെങ്കില് വേണ്ട, കാഫിറുകളായവര് അവനെ പുറത്താക്കിയ സന്ദര്ഭത്തില് അപ്പോള് നിശ്ചയം അല്ലാഹു അവനെ സഹായി ച്ചിട്ടുണ്ട്, അവന് രണ്ടിലൊരാള് മാത്രമാവുകയും അവര് ഇരുവരും ആ ഗുഹയി ല് ആയിരിക്കുകയും ചെയ്തപ്പോള് അവന് തന്റെ കൂട്ടുകാരനോട്: നീ വ്യസനി ക്കാതിരിക്കുക, നിശ്ചയം അല്ലാഹു നമ്മോടൊപ്പമുണ്ട് എന്ന് പറഞ്ഞ സന്ദര്ഭം. അങ്ങനെ അല്ലാഹു അവനില് നിന്നുള്ള ശാന്തി അവന്റെമേല് ഇറക്കുകയും നി ങ്ങള്ക്ക് കാണാനാവാത്ത ഒരു സൈന്യത്താല് അവനെ ബലപ്പെടുത്തുകയും ചെയ്തു, കാഫിറുകളായവരുടെ വചനത്തെ അടിയിലാക്കുകയുമുണ്ടായി, അ ല്ലാഹുവിന്റെ വചനമാകട്ടെ അതുതന്നെയാണ് അത്യുന്നതം, അല്ലാഹു അജയ്യനാ യ യുക്തിജ്ഞനുമാകുന്നു.
8: 30 ല് വിവരിച്ച പ്രകാരം മക്കയിലെ കാഫിറുകള് പ്രവാചകനെ വധിക്കാന് ശ്ര മിച്ചപ്പോള് അല്ലാഹു രക്ഷപ്പെടുത്തിയ സന്ദര്ഭമാണ് ഈ സൂക്തത്തില് വരച്ച് കാണിക്കുന്നത്. പ്രവാചകനും കൂട്ടുകാരന് അബൂബക്കറും അവരില് നിന്ന് രക്ഷപ്പെട്ട് സൗര് ഗുഹയില് ഒളിച്ചിരിക്കുകയാണ് ഉണ്ടായത്.
ഇന്ന് അജയ്യഗ്രന്ഥമായ അദ്ദിക്ര് രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നവന് ആരോ, അവന് നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101; 5: 48 സൂക്തങ്ങളില് പറഞ്ഞിട്ടുണ്ട്. മൂസാ, ഈസാ, മുഹമ്മ ദ് തുടങ്ങിയ പ്രവാചകന്മാര്ക്ക് അവരവരുടെ ജന്മനാടുകളില് നിന്ന് ഒളിച്ചോടിപ്പോകേണ്ടിവന്നിട്ടുണ്ടങ്കിലും അദ്ദിക്റിനെ മുഹൈമിനായി ഉപയോഗപ്പെടുത്തുന്ന ഇന്നത്തെ വി ശ്വാസിയെ ഒരു പോറലേല്പ്പിക്കാന് പോലും ആര്ക്കും സാധ്യമല്ല. 3: 79-80 ല് വിശദീക രിച്ചതുപോലെ അജയ്യഗ്രന്ഥമായ അദ്ദിക്റിനാല് പഠിപ്പിക്കപ്പെടുന്നതുപോലെയും പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെയും നാഥന്റെ പ്രൗഢരായ പ്രതിനിധികളായി നിലകൊള്ളാനാണ് അവര് പഠിപ്പിച്ചിട്ടുള്ളത്. 8: 48 ല് വിവരിച്ച പ്രകാരം വിശ്വാസി തന്റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര് കൊണ്ട് വിശ്വാസിയാക്കി അല്ലാഹുവിനെ ഹൃദയത്തില് സൂക്ഷിക്കുന്നവനായതുകൊണ്ട് അവന് ഒരു ജീവിയെയും ഒരു വസ്തുവിനെയും ഭയപ്പെടുകയി ല്ല എന്ന് മാത്രമല്ല, അവന് ശാന്തിയും സമാധാനവും ലഭിക്കുന്നതുമാണ്. 2: 136; 8: 7-8; 9: 26 വിശദീകരണം നോക്കുക.