( അത്തൗബ ) 9 : 48

لَقَدِ ابْتَغَوُا الْفِتْنَةَ مِنْ قَبْلُ وَقَلَّبُوا لَكَ الْأُمُورَ حَتَّىٰ جَاءَ الْحَقُّ وَظَهَرَ أَمْرُ اللَّهِ وَهُمْ كَارِهُونَ

നിശ്ചയം അവര്‍ മുമ്പും കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്, നിന്നെ പരാജയപ്പെ ടുത്താന്‍ അവര്‍ പലവിധത്തിലുള്ള തന്ത്രങ്ങളും പയറ്റിയിട്ടുള്ളതുമാണ്, സത്യം വരികയും അല്ലാഹുവിന്‍റെ കല്‍പന പുലരുകയും ചെയ്യുന്നതുവരെ, അവര്‍ക്ക് അത് എത്ര വെറുപ്പായിരുന്നെങ്കിലും ശരി.

അഹ്സാബ് യുദ്ധത്തോടനുബന്ധിച്ച് കപടവിശ്വാസികളും ഹൃദയത്തില്‍ രോഗമു ള്ള അവരുടെ അനുയായികളും പറഞ്ഞുകൊണ്ടിരുന്നു: അല്ലാഹുവും അവന്‍റെ പ്രവാച കനും വഞ്ചനയല്ലാതെ നമ്മോട് വാഗ്ദത്തം ചെയ്തിട്ടില്ല, അവരില്‍ ഒരു വിഭാഗം യുദ്ധവേളയില്‍ വിളിച്ചുപറഞ്ഞു: യസ്രിബുകാരേ, നിങ്ങള്‍ക്ക് അവിടെ രക്ഷയില്ല, നിങ്ങള്‍ തി രിച്ചുപോവുക, മറ്റൊരു വിഭാഗമാവട്ടെ ഞങ്ങളുടെ വീടുകള്‍ അരക്ഷിതാവസ്ഥയിലാണ് എന്ന് പറഞ്ഞുകൊണ്ട് യുദ്ധമുഖത്തുനിന്ന് ഒഴിഞ്ഞുമാറാന്‍ പ്രവാചകനോട് അനുമതി ചോദിച്ചുകൊണ്ടിരുന്നു. എന്നാല്‍ അവരുടെ വീടുകള്‍ അരക്ഷിതാവസ്ഥയിലായിരുന്നില്ല, ഓടിപ്പോവുക മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്ന് 33: 12-13 ലും, ശത്രുക്കള്‍ പല ഭാഗത്തുനിന്നും കടന്നുവന്ന് കുഴപ്പമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ വീണ്ടുവിചാരം കൂടാതെ അവരതില്‍ പങ്കെടുക്കുമായിരുന്നു എന്ന് 33: 14 ലും പറഞ്ഞിട്ടുണ്ട്. 33: 9-10 ല്‍ പറഞ്ഞ പ്രകാരം യുദ്ധമുഖത്തുവെച്ച് ശത്രുക്കളെ വിപാടനം ചെയ്തതിന് ശേ ഷം പ്രവാചകനും അനുയായികളും ബനൂനളീര്‍ ഗോത്രക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോവുകയുണ്ടായി. അപ്പോള്‍ കപടവിശ്വാസികള്‍ സ്വീകരിച്ച നടപടി 59: 11-12 ല്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: കപടവിശ്വാസികളിലേക്ക് നിന്‍റെ ശ്രദ്ധ തിരിഞ്ഞില്ലേ? അവര്‍ വേദക്കാരില്‍ നിന്നുള്ള കാഫിറുകളായ തങ്ങളുടെ സഹോദരന്‍മാരോട് പറയുന്നു: നിങ്ങള്‍ നാട്ടില്‍ നിന്ന് പുറത്താക്കപ്പെടുകയാണെങ്കില്‍ ഞങ്ങളും നിങ്ങളോടൊപ്പം പുറപ്പെടും, നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ മറ്റാരെയും അനുസരിക്കുകയില്ല, നിങ്ങളോട് ആരെങ്കിലും യുദ്ധം ചെയ്യുകയാണെങ്കില്‍ നിശ്ചയം നിങ്ങളെ ഞങ്ങള്‍ സഹായിക്കുക തന്നെ ചെയ്യും, നിശ്ചയം അവര്‍ നുണപറയുന്നവര്‍ തന്നെയാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു, അവര്‍ പുറത്താക്കപ്പെടുകയാണെങ്കില്‍ അവരോടൊപ്പം ഇവര്‍ പുറപ്പെടുകയില്ല, അവരോട് നിങ്ങള്‍ യുദ്ധം ചെയ്യുകയാണെങ്കില്‍ ഇവര്‍ അവരെ സഹായിക്കുകയു മില്ല, ഇനി ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ അവര്‍ പുറം തിരിഞ്ഞ് പിന്‍മാറുകതന്നെ ചെയ്യും, പിന്നെ അവര്‍ ഒരു വിധത്തിലും എവിടെനിന്നും സഹായിക്കപ്പെടുകയുമില്ല.

മദീനയിലുണ്ടായിരുന്ന കപടവിശ്വാസികള്‍ 4: 81 ല്‍ വിവരിച്ച പ്രകാരം പകല്‍ സമയത്ത് പ്രവാചകന്‍റെ അടുത്തുവന്ന് അനുസരണപൂര്‍വം പ്രവാചകന്‍ ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ വിശദീകരിക്കുന്നത് കേട്ടിരിക്കുന്നവരായിരുന്നെങ്കില്‍ രാത്രിസമയങ്ങളില്‍ പ്രവാചകനെതിരെ കുതന്ത്രങ്ങള്‍ മെനയുന്നവരായിരുന്നു. ഇന്ന് അജയ്യമായ അദ്ദിക്ര്‍ ഒരു ഗ്ര ന്ഥമായി രൂപപ്പെട്ടിരിക്കെ വിശ്വാസി അതിനെ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടി ക്കറ്റായും എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്നതായും ഉപയോഗപ്പെടുത്തുന്നതാണ്. അവന്‍ മൊത്തം മനുഷ്യരുടെ ഐക്യം സ്ഥാപിക്കുന്നതിനുവേണ്ടി 7: 26 ല്‍ പറഞ്ഞ ആത്മാവിന്‍റെ ഭക്ഷണ വും വസ്ത്രവും ദൃഷ്ടിയുമായ അത് ലോകരില്‍ പ്രചരിപ്പിക്കുന്നതുമാണ്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് ഫുജ്ജാറുകളും പ്രവാചകനെയും വിശ്വാസികളെയും "കളവുപറയുന്ന ഒറ്റയാന്‍" എന്ന് പറഞ്ഞ് പരിഹസിക്കുമെന്ന് 54: 25 ല്‍ പറഞ്ഞിട്ടുണ്ട്. 3: 186; 4: 61-62, 105-112; 5: 41-42; 8: 27 വിശദീകരണം നോക്കുക.