لَوْ خَرَجُوا فِيكُمْ مَا زَادُوكُمْ إِلَّا خَبَالًا وَلَأَوْضَعُوا خِلَالَكُمْ يَبْغُونَكُمُ الْفِتْنَةَ وَفِيكُمْ سَمَّاعُونَ لَهُمْ ۗ وَاللَّهُ عَلِيمٌ بِالظَّالِمِينَ
അവര് നിങ്ങളോടൊപ്പം പുറപ്പെട്ടിരുന്നുവെങ്കില് നിങ്ങള്ക്ക് അത് നാശമല്ലാതെ വര്ദ്ധിപ്പിക്കുമായിരുന്നില്ല, അവര് നിങ്ങള്ക്കിടയില് കുഴപ്പമുണ്ടാക്കുന്നതിനുവേ ണ്ടി ഓടിനടക്കുമായിരുന്നു, നിങ്ങളില് അവര്ക്ക് ചെവികൊടുക്കുന്ന പലരും ഉ ണ്ട് താനും, അല്ലാഹു ഇത്തരം അക്രമികളെ ശരിക്കും അറിയുന്നവനുമാകുന്നു.
9: 43 ല്, കാരണം കൂടാതെ യുദ്ധമുന്നണിയില് നിന്ന് ഒഴിഞ്ഞുനില്ക്കാന് വേണ്ടി സമ്മതം ചോദിച്ചവര്ക്ക് പ്രവാചകന് സമ്മതം നല്കിയതിനെ അല്ലാഹു വിമര്ശിക്കുന്നു. എന്നാല് ഈ സൂക്തത്തില് അത്തരക്കാര് നിങ്ങളോടൊപ്പം പുറപ്പെടാത്തത് തന്നെയാണ് നിങ്ങള്ക്ക് ഗുണപ്രദമെന്നും ഇത്തരം അക്രമികളെക്കുറിച്ച് അല്ലാഹുതന്നെ ഏറ്റവും അറി വുള്ളവനാണെന്നും പറയുകവഴി അല്ലാഹു പ്രവാചകനെ സമാധാനിപ്പിക്കുകയാണ്. യുദ്ധമുന്നണിയിലുള്ള കടുത്ത കാപട്യമില്ലാത്തവരും എന്നാല് ചെറിയതോതില് കാപട്യമുള്ളവരുമായ ചിലരെക്കൂടി പിന്തിരിപ്പിക്കാനും അവരുടെ കാപട്യം വര്ദ്ധിപ്പിക്കാനുമാ ണ് ഇത്തരം അക്രമികളുടെ സാമീപ്യം ഇടവരുത്തുക എന്ന് അറിയുന്ന ത്രികാലജ്ഞാനി യായ നാഥന് അവരെക്കൊണ്ടുതന്നെ സമ്മതം ചോദിപ്പിച്ച് പിന്തിരിപ്പിച്ചിരുത്തിയതാണെ ന്ന് സാരം. അഥവാ ആകാശ ഭൂമികളില് നടക്കുന്ന എല്ലാ ഓരോ കാര്യവും പ്രപഞ്ച നാഥന് നേരത്തെ നിശ്ചയിച്ച് അവന്റെ ഗ്രന്ഥമായ അദ്ദിക്റില് രേഖപ്പെടുത്തിയിട്ടുള്ളതാ ണെന്ന് 2: 234, 255 സൂക്തങ്ങളില് പറഞ്ഞിട്ടുണ്ട്. 2: 246; 6: 110; 8: 31-33 വിശദീകരണം നോക്കുക.