قُلْ أَنْفِقُوا طَوْعًا أَوْ كَرْهًا لَنْ يُتَقَبَّلَ مِنْكُمْ ۖ إِنَّكُمْ كُنْتُمْ قَوْمًا فَاسِقِينَ
നീ പറയുക, നിങ്ങള്‍ സ്വമനസ്സാലെയോ അല്ലെങ്കില്‍ വെറുപ്പോടുകൂടിയോ ചെ ലവഴിച്ചുകൊള്ളുക, നിങ്ങളില്‍ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല തന്നെ! നിശ്ചയം നിങ്ങള്‍ തെമ്മാടികളായ ഒരു ജനതയായതിനാല്‍.
കപടവിശ്വാസികള്‍ തന്നെയാണ് തെമ്മാടികള്‍ എന്ന് 9: 67 ലും; തെമ്മാടികളുടെമേല്‍ ഇനി അവര്‍ വിശ്വസിക്കുകയില്ല എന്ന നിന്‍റെ നാഥന്‍റെ വചനം ബാധകമായി എന്ന് 10: 33 ലും; കാഫിറുകളായവരുടെ മേല്‍ നിന്‍റെ നാഥന്‍റെ ശിക്ഷാവചനം സത്യമായി പുലര്‍ന്നിരിക്കുന്നു, അവര്‍ വിശ്വസിക്കുകയില്ല, അക്കൂട്ടര്‍ തന്നെയാണ് നരകത്തിന്‍റെ സ ഹവാസികള്‍ എന്ന് 40: 6 ലും പറഞ്ഞിട്ടുണ്ട്. നാഥന്‍റെ സൂക്തങ്ങള്‍ തെമ്മാടികളല്ലാതെ മൂടിവെക്കുകയില്ല എന്ന് 2: 99 ലും; തെമ്മാടികളെ അല്ലാഹു കൊന്നുകളഞ്ഞിട്ടുണ്ടെന്ന് 63: 4 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തി ലും സമൂഹ ജീവിതത്തിലും വിധികല്‍പിക്കാത്തവര്‍ ആരോ, അക്കൂട്ടര്‍ തന്നെയാണ് കാ ഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് 5: 44, 45, 47 സൂക്തങ്ങളില്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെത്തൊട്ട് ബ ധിരരും ഊമരും അന്ധരുമായി കാക്കകാരണവന്മാരെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരായതിനാല്‍ അവരെ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്താന്‍ സാധ്യമല്ല എന്ന് 2: 18, 170 -171 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവര്‍ അവരെത്തന്നെ മറക്കുകവഴി അല്ലാഹുവിനെ മ റന്നവരാണെന്ന് 59: 19 ലും; അപ്പോള്‍ അവര്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട പിശാച് പിന്തു ടരപ്പെട്ടവരാണെന്ന് 7: 175 ലും പറഞ്ഞിട്ടുണ്ട്. അവരെ ദുനിയാവിന്‍റെ പട്ടിയോട് 7: 176 ല്‍ ഉപമിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതിനും കര്‍മങ്ങള്‍ സ്വീകരക്കപ്പെടുന്നതി നും രണ്ട് ഉപാധികള്‍ 2: 186 ല്‍ വിവരിച്ചിട്ടുണ്ട്. 2: 26-27; 9: 24, 28 വിശദീകരണം നോക്കുക.