( അത്തൗബ ) 9 : 52

قُلْ هَلْ تَرَبَّصُونَ بِنَا إِلَّا إِحْدَى الْحُسْنَيَيْنِ ۖ وَنَحْنُ نَتَرَبَّصُ بِكُمْ أَنْ يُصِيبَكُمُ اللَّهُ بِعَذَابٍ مِنْ عِنْدِهِ أَوْ بِأَيْدِينَا ۖ فَتَرَبَّصُوا إِنَّا مَعَكُمْ مُتَرَبِّصُونَ

നീ ചോദിക്കുക, ഞങ്ങളുടെ കാര്യത്തില്‍ രണ്ടാലൊരു നന്മയല്ലാതെ എന്താ ണ് നിങ്ങള്‍ കാത്തിരിക്കുന്നത്, നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ കാത്തിരിക്കുന്നത് അല്ലാഹു അവനില്‍ നിന്ന് നേരിട്ടുള്ള ശിക്ഷകൊണ്ടോ അല്ലെങ്കില്‍ ഞങ്ങളുടെ കൈകള്‍ കൊണ്ടോ നിങ്ങളെ ശിക്ഷിക്കുമെന്നതാണ്, അപ്പോള്‍ നിങ്ങള്‍ കാത്തിരിക്കുക, നിശ്ചയം നിങ്ങളോടൊപ്പം ഞങ്ങളും കാത്തിരിക്കുന്നവരാണ്.

'ഞങ്ങളുടെ കാര്യത്തില്‍ രണ്ടാലൊരു നന്മ' എന്നുപറഞ്ഞാല്‍, കാഫിറുകളുമായുള്ള യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച് സ്വര്‍ഗ്ഗത്തില്‍ പോകലോ അല്ലെങ്കില്‍ യുദ്ധ ത്തില്‍ വിജയം വരിക്കലോ ആണ്. 61: 12-13 വിശദീകരണം നോക്കുക. കപടവിശ്വാസികളോട് അനുവര്‍ത്തിക്കേണ്ട നയം 78: 88-91 സൂക്തങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. 1: 7 ല്‍ 'കോപിക്കപ്പെട്ടവരുടെയും വഴിപിഴച്ചവരുടെയും മാര്‍ഗ്ഗത്തിലല്ല' എന്ന് പറയുമ്പോള്‍ വി ശ്വാസിയുടെ മനസ്സിലുണ്ടായിരിക്കേണ്ടത് ഈ സൂക്തത്തില്‍ പറഞ്ഞ 'കപടവിശ്വാസികളുടെയും കുഫ്ഫാറുകളുടെയും മാര്‍ഗ്ഗത്തിലല്ല' എന്നാണ്. ഇന്ന് വിശ്വാസികളുടെ സം ഘമില്ലാത്തതിനാല്‍ അവരോട് ഒറ്റക്കൊറ്റക്ക് അദ്ദിക്ര്‍ കൊണ്ട് ജിഹാദ് ചെയ്യാനാണ് കല്‍ പിച്ചിട്ടുള്ളത്. 9: 73; 66: 9 എന്നീ സൂക്തങ്ങളില്‍ നബിയെ വിളിച്ച്, നിഷേധത്തിനുമേല്‍ നി ഷേധം കൈകൊണ്ടവരോടും കപടവിശ്വാസികളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജി ഹാദ് ചെയ്യാനും അവരെ വെറുക്കാനും കല്‍പിച്ചശേഷം അവരുടെ അഭയസ്ഥലം നരക ക്കുണ്ഠമാണ്, എത്ര മോശപ്പെട്ട മടക്കസ്ഥലം എന്ന് പറഞ്ഞിട്ടുണ്ട്. വിശ്വാസി ഇന്ന് പ്രപഞ്ചനാഥനായ അല്ലാഹുവിനെ ലോകര്‍ക്ക് പരിചയപ്പെടുത്തുന്നതിനുവേണ്ടിയും ജീവിതലക്ഷ്യം മനസ്സിലാക്കി അവര്‍ ബോധവാന്മാരാകുന്നതിനുവേണ്ടിയും ആയിരം സമുദായത്തില്‍ പെട്ട ജീവികള്‍ക്ക് ഗുണം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിനുവേണ്ടി യും നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ലോക ര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകേണ്ടതാണ്. 2: 191-193; 3: 139-140; 7: 205-206 വിശദീകരണം നോക്കുക.