( അത്തൗബ ) 9 : 56

وَيَحْلِفُونَ بِاللَّهِ إِنَّهُمْ لَمِنْكُمْ وَمَا هُمْ مِنْكُمْ وَلَٰكِنَّهُمْ قَوْمٌ يَفْرَقُونَ

അവര്‍ അല്ലാഹുവിനെക്കൊണ്ട് ആണയിട്ട് പറയുന്നവരാണ്: നിശ്ചയം അവര്‍ നിങ്ങളില്‍ പെട്ടവര്‍ തന്നെയാണെന്ന്, അവര്‍ ഒരിക്കലും നിങ്ങളില്‍ പെട്ടവരാവുകയില്ല, എന്നാല്‍ അവര്‍ വേര്‍തിരിക്കപ്പെടേണ്ട ഒരു ജനതയാകുന്നു.

മദീനയിലുള്ള കപടവിശ്വാസികള്‍ 'ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാണെന്നും നിങ്ങള്‍ ഞങ്ങളെ സ്നേഹിക്കണം' എന്നുമാണ് വിശ്വാസികളോട് പറഞ്ഞിരുന്നത്. എ ന്നാല്‍ അല്ല, നിങ്ങള്‍ വേറിട്ടൊരു ജനത തന്നെയാണ്, പരലോകത്തില്‍ നിങ്ങള്‍ വേര്‍തി രിക്കപ്പെടുകതന്നെ ചെയ്യുമെന്നാണ് സൂക്തം പറയുന്നത്. 59: 13 ല്‍, കപടവിശ്വാസികളെ ക്കുറിച്ച് അവരുടെ നെഞ്ചുകളില്‍ അല്ലാഹുവിനേക്കാള്‍ ഉള്‍ഭയമുള്ളത് വിശ്വാസികളെ യാണെന്നും അത് നിശ്ചയം അവര്‍ ഒരു ലക്ഷ്യബോധം നഷ്ടപ്പെട്ട ജനതയായത് കൊണ്ടാണെന്നും പറഞ്ഞിട്ടുണ്ട്. 7: 50-51 ല്‍, നരകവാസികളായ കപടവിശ്വാസികള്‍ സ്വര്‍ഗ്ഗവാസികളോട് ഒരിറ്റുവെള്ളം അല്ലെങ്കില്‍ നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയിട്ടുള്ള ഭക്ഷണവിഭവങ്ങളില്‍ നിന്നും അല്‍പം നല്‍കുമോ എന്ന് ചോദിക്കുമ്പോള്‍ അവര്‍ മറുപടി പറയും: അവ രണ്ടും കാഫിറുകളുടെ മേല്‍ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു; അവര്‍ ഐഹികജീവിതത്തില്‍ തങ്ങളുടെ ദീനിനെ കളിയും തമാശയുമായി തെരഞ്ഞെടുത്തിരുന്നവരും ഭൗതി ക ജീവിതത്താല്‍ വഞ്ചിക്കപ്പെട്ടവരും നമ്മുടെ സൂക്തങ്ങളെത്തൊട്ട് വിരോധം വെച്ച് ത ര്‍ക്കിച്ചുകൊണ്ടിരുന്നവരുമായിരുന്നു. അതിനാല്‍ അവര്‍ ഈ ദിനത്തെ കണ്ടുമുട്ടുന്നതി നെ മറന്നതുപോലെ ഇന്നേ ദിനം നാമും അവരെ മറന്നിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത, ആത്മാവിനെ പരിഗണിക്കാത്ത, അദ്ദിക്റിനെ വിസ് മരിച്ച് കെട്ടജനതയായിത്തീര്‍ന്ന കപടവിശ്വാസികളെയും അവരുടെ അനുയായികളെയും ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് നാഥന്‍റെ പക്കല്‍ ഏറ്റവും തിന്മയേറിയവര്‍ എന്നാണ് 8: 22, 55 സൂക്തങ്ങളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

അദ്ദിക്ര്‍ കൊണ്ട് ഇത്തരം കപടവിശ്വാസികളെ ജനമധ്യത്തില്‍ വേര്‍തിരിച്ച് കാണി ക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറ ഞ്ഞുകൊണ്ടും കപടവിശ്വാസികള്‍ മസീഹുദ്ദജ്ജാലിനെ ആനയിക്കുന്നവരാണെങ്കില്‍ വി ശ്വാസികള്‍ മസീഹുദ്ദജ്ജാലിന്‍റെ ആഗമനം നീട്ടുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് അദ്ദിക്ര്‍ ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നവരാണ്. അവര്‍ അല്ലാഹുവിനെയും മുഹമ്മദിനെയും ഈസായെയുമൊക്കെ സഹായിക്കുന്ന അല്ലാഹുവിന്‍റെ സംഘത്തില്‍ പെട്ടവരാണെങ്കില്‍ പിശാചിന്‍റെ സംഘത്തില്‍ പെട്ട കപടവിശ്വാ സികള്‍ ഈസാ രണ്ടാമതുവന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗ ങ്ങളാല്‍ വധിക്കപ്പെടാനുള്ളവരാണ്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ഭ്രാന്തന്മാര്‍ വിധിദിവസം വിശ്വാസികളില്‍ നിന്ന് വേര്‍തിരിക്കപ്പെടുമെന്ന് 30: 12-14 ലും 36: 59-62 ലും പറഞ്ഞിട്ടുണ്ട്. 2: 6-7, 204, 254; 8: 49-51; 9: 32 വിശദീകരണം നോക്കുക.