അപ്പോള്‍ അവരുടെ സമ്പത്തുക്കളോ അവരുടെ സന്താനങ്ങളോ നിന്നെ ആശ്ചര്യപ്പെടുത്തേണ്ടതില്ല, നിശ്ചയം അവ മുഖേന ഐഹികജീവിതത്തില്‍ തന്നെ അവരെ ശിക്ഷിക്കുന്നതിനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്, കാഫിറുകളായിക്കൊണ്ടുതന്നെ അവര്‍ ജീവന് വെടിയണമെന്നും.
9: 85 സമാന ആശയത്തിലുള്ള സൂക്തമാണ്. കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍. പ്രവാചകന്റെ കാലത്തുള്ള ജൂതന്മാര് അവരുടെ സന്താനങ്ങളെ ഗ്രന്ഥം പഠിപ്പിച്ചിരുന്നതുപോലെ ഗ്രന്ഥത്തിന്റെ ശരീരമായ അറബിക് ടെക്സ്റ്റ് മാത്രമാണ് ഇന്നുള്ള ഭൂരിഭാഗം ഫുജ്ജാറുകളും അവരുടെ മക്കളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഫുജ്ജാറുകളില്‍ ചിലര്‍ അതിന്റെ അര്‍ത്ഥം പഠിപ്പിക്കുന്നവരുണ്ട്. എന്നാല്‍ ഗ്രന്ഥത്തിന്റെ ആത്മാവായ അദ്ദിക്ര്‍ അവര്‍ ആരും തന്നെ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നില്ല. അങ്ങനെ സമ്പത്തോ സന്താനങ്ങളോ ഉപയോഗപ്പെടാതെ അവര്‍ 3: 10; 4: 140 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നരകത്തിന്റെ വിറകുകളായിത്തീര്ന്നിരിക്കുന്നു. ഇത്തരം ഫുജ്ജാറുകളായ കുഫ്ഫാറുകളോട്, 'നിങ്ങള്‍ ഇവിടെ കുറച്ചുകാലം സു ഖിച്ചുകൊള്ളുക! നിങ്ങളുടെ മടക്കം നരകത്തിലേക്കാണ്' എന്ന് പറയാനാണ് 3: 197 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിശ്വാസി കല്പിക്കപ്പെട്ടിട്ടുള്ളത്. കപടവിശ്വാസികളുടെ സമ്പത്തുക്കളോ സന്താനങ്ങളോ അല്ലാഹുവില്‍ നിന്ന് അവര്‍ക്ക് ഒരുതരത്തിലും ഉപകാരപ്പെടുകയില്ല എന്നും അവര്‍ നരകത്തിന്റെ സഹവാസികളാണെന്നും അവര്‍ അതില്‍ നിത്യവാസികളാണെന്നും, എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന നാളില്‍ ഇന്ന് അവര്‍ നിങ്ങളോട് ആണയിട്ട് പറയുന്നതുപോലെ അല്ലാഹുവിനോട് ആണയിട്ട് പറയുന്നതാണ്, അവര്‍ ചില സത്യത്തിലാണെന്ന് കണക്ക് കൂട്ടുന്നവരുമാണ്; അറിഞ്ഞിരിക്കുക, നിശ്ചയം അവര്‍ തന്നെയാണ് കളവ് പറയുന്നവര്‍, പിശാച് അവരെ പാട്ടിലാക്കിയിരിക്കുന്നു, അവന് അദ്ദിക്റിനെത്തൊട്ട് അവരെ വിസ്മരിപ്പിച്ചു, അക്കൂട്ടര്‍ തന്നെയാണ് പിശാചിന്റെ സംഘക്കാര്‍, അറിഞ്ഞിരിക്കുക, പിശാചിന്റെ സംഘക്കാര്‍ തന്നെയാണ് ജീവിതം നഷ്ടപ്പെട്ടവര്‍ എന്ന് 58: 17-19 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 165-167; 7: 179; 8: 8; 25: 33-34 വിശദീകരണം നോക്കുക.