لَوْ يَجِدُونَ مَلْجَأً أَوْ مَغَارَاتٍ أَوْ مُدَّخَلًا لَوَلَّوْا إِلَيْهِ وَهُمْ يَجْمَحُونَ
വല്ല അഭയസ്ഥാനങ്ങളോ അല്ലെങ്കില്‍ ഗുഹകളോ അല്ലെങ്കില്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളോ കണ്ടെത്തുകയാണെങ്കില്‍ അവര്‍ അതിലേക്ക് പേടിച്ച് ഓടിക്കയറി പതുങ്ങിയിരിക്കുമായിരുന്നു.
എക്കാലത്തും കപടവിശ്വാസികള്‍ പൊതുവില്‍ പണക്കാരും പ്രായം കൂടിയവരു മായിരിക്കും. അവര്‍ക്ക് മരണത്തോടുകൂടി നരകമാണ് എന്നതിനാല്‍ നിഷ്പക്ഷവാനായ അല്ലാഹു 9: 55 ല്‍ പറഞ്ഞതുപോലെ ഇഹത്തില്‍ സമ്പത്തും ആയുസ്സുമെല്ലാം പ്രദാനം ചെയ്തിരിക്കുകയാണ്. മദീനയില്‍ ഇസ്ലാമിന്റെ സ്വാധീനം ക്രമേണ വര്‍ദ്ധിക്കുകയും ജ നങ്ങളില്‍ വലിയൊരു വിഭാഗം വിശ്വാസം സ്വീകരിക്കുകയും ചെയ്തപ്പോള്‍ വല്ലാത്ത ഒ രു പ്രതിസന്ധിയിലാണ് കപടവിശ്വാസികള്‍ അകപെട്ടിരുന്നത്. നിഷേധത്തില്‍ നിലകൊ ള്ളാമെന്നുവച്ചാല് തങ്ങളുടെ നേതൃത്വവും സ്ഥാനമാനങ്ങളും അപ്പടി നഷ്ടപ്പെടുത്തേണ്ടി വരും; കൂടാതെ സ്വന്തം കുടുംബാംഗങ്ങള്‍ പലരും വിശ്വാസം സ്വീകരിച്ചവരായതി നാല് അവര്‍തന്നെ തങ്ങള്‍ക്കെതിരെ തിരിയാനുള്ള സാധ്യതയുമുണ്ട്, മറിച്ച് വിശ്വാസികളുടെ കൂടെ ചേരാമെന്നുവെച്ചാല് ചുറ്റുമുള്ള ജനങ്ങളോടും ഗോത്രങ്ങളോടും നാടുകളോ ടും വരെ യുദ്ധത്തിന് ഇറങ്ങിത്തിരിക്കുന്നതിന് തുല്ല്യമാണത്. ജീവിതലക്ഷ്യം മറന്ന ഒരു ജനതയായതിനാല്‍ ത്യാഗങ്ങള്‍ സഹിക്കാനോ മരണം വരിക്കാനോ അവര്‍ ഒട്ടും തയ്യാ റായിരുന്നില്ല, മറിച്ച് വല്ല അഭയസ്ഥാനമോ ഗുഹയോ അല്ലെങ്കില്‍ രക്ഷപ്പെടാനുള്ള എന്തെങ്കിലും പഴുതോ കണ്ടെത്തുകയാണെങ്കില്‍ അവിടേക്ക് ഓടിക്കയറി പതുങ്ങിയിരുന്ന് ര ക്ഷപ്പെടാമെന്ന മട്ടിലായിരുന്നു അവര്‍.
പ്രവാചകന്റെ കാലത്തെ കപടവിശ്വാസികളെപ്പോലെത്തന്നെ ഇക്കാലത്തുള്ള ക പടവിശ്വാസികളും ലോകത്തുള്ള ഏത് പ്രശ്നവും സ്വാര്‍ത്ഥതയോടെയും അവസരവാദപരമായും മാത്രം നോക്കിക്കാണുന്നവരാണ്. ലോകത്ത് ശാന്തിയും സമാധാനവും നിലവില്‍ വരുത്തുന്നതിനും രക്തച്ചൊരിച്ചിലും തീവ്രവാദ പ്രവര്‍ത്തനങ്ങളും ഇല്ലാതാക്കുന്നതിനുമുള്ള ഏകമാര്‍ഗം അദ്ദിക്ര്‍ ജനങ്ങളെ അവരുടെ ഹൃദയത്തിന്റെ ഭാഷയില്‍ പഠിപ്പി ച്ച് അവരെ ജീവിതലക്ഷ്യമുള്ളവരാക്കുക മാത്രമാണ് എന്നിരിക്കെ അത്തരം പ്രശ്നങ്ങള്‍ ക്ക് ഗ്രന്ഥത്തില്‍ യാതൊരു പരിഹാരവുമില്ല എന്ന മട്ടില്‍ ബാഹ്യമായ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടും ചര്യാപരമായ നോമ്പും നമസ്കാരവും നിലനിര്‍ത്തിക്കൊണ്ടും ഒരു ഓളത്തിലെന്നോണം ജീവിച്ചുപോകുക എന്നതാണ് കപടവിശ്വാസികള്‍ സ്വീകരിച്ചിരിക്കുന്ന നയം. ഒരു ത്യാഗത്തിനും തയ്യാറാകാതെ എങ്ങനെയെങ്കിലും സ്ഥാനമാനങ്ങളും പദവിക ളും നിലനിര്‍ത്തുന്നതിലായിരിക്കും അവരുടെ ശ്രദ്ധ. 3: 145; 4: 136-140; 5: 49 വിശദീകരണം നോക്കുക.