( അത്തൗബ ) 9 : 71

وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ ۚ أُولَٰئِكَ سَيَرْحَمُهُمُ اللَّهُ ۗ إِنَّ اللَّهَ عَزِيزٌ حَكِيمٌ

വിശ്വാസികളായ പുരുഷന്‍മാരും വിശ്വാസികളായ സ്ത്രീകളും പരസ്പരം മിത്രങ്ങളും സംരക്ഷകരുമാണ്, അവര്‍ നന്മകൊണ്ട് കല്‍പിക്കുന്നവരും തിന്മയെ ത്തൊട്ട് തടഞ്ഞുകൊണ്ടിരിക്കുന്നവരുമാണ്, അവര്‍ നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നവരും സകാത്ത് നല്‍കുന്നവരും അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും അനുസരിക്കുന്നവരുമാണ്, അക്കൂട്ടര്‍ക്ക് അല്ലാഹുവിന്‍റെ അ നുഗ്രഹം ലഭിക്കുകതന്നെ ചെയ്യും, നിശ്ചയം അല്ലാഹു അജയ്യനായ യുക്തി ജ്ഞാനിയാണ്.

കപടവിശ്വാസികളായ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും സ്വഭാവങ്ങള്‍ക്ക് നേ രെ വിരുദ്ധമാണ് വിശ്വാസികളായ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും സ്വഭാവം. കപടവിശ്വാസികളായ പുരുഷന്‍മാരും കപടവിശ്വാസികളായ സ്ത്രീകളും ഒരേ വര്‍ഗത്തില്‍ പെട്ടവരാണ് എന്നാണ് 9: 67 ല്‍ പറഞ്ഞതെങ്കില്‍, വിശ്വാസികളായ പുരുഷന്‍മാരും വിശ്വാസികളായ സ്ത്രീകളും പരസ്പരം മിത്രങ്ങളും സംരക്ഷകരുമാണ് എന്നാണ് ഈ സൂ ക്തത്തില്‍ പറഞ്ഞിട്ടുള്ളത്. അതായത് അവര്‍ അദ്ദിക്റിന്‍റെ വിധിവിലക്കുകള്‍ പാലിച്ച് ജീവിക്കുന്നവരും അതിന് പരസ്പരം സഹായിക്കുന്നവരുമാണ്. 24: 30-31 സൂക്തങ്ങളനുസരിച്ചുള്ള മര്യാദകളും വസ്ത്രധാരണവും സ്വീകരിച്ചുകൊണ്ട് നീചവും നിന്ദ്യവുമായ പ്രവൃത്തികളിലേക്ക് നയിക്കുന്ന സാഹചര്യം പരസ്പരം ഇല്ലാതാക്കുന്നതുമാണ്. 7: 26 ല്‍ പറഞ്ഞ ആത്മാവിന്‍റെ വസ്ത്രം അണിഞ്ഞതിനാല്‍ ചീത്ത വിചാരം പോലും അവരില്‍ നിന്ന് ഉണ്ടാവുകയില്ല. അത്തരം വിശ്വാസികളായ പുരുഷന്‍മാരും സ്ത്രീകളും പരസ് പരം സഹോദര സഹോദരികളാണെന്ന് 49: 10 ലും; അദ്ദിക്റിനെ സത്യപ്പെടുത്തുന്ന അ ത്തരം വിശ്വാസികള്‍ക്ക് ഒരുമിച്ചോ അല്ലെങ്കില്‍ ചെറിയ ചെറിയ കൂട്ടങ്ങളായോ ഭക്ഷണം കഴിക്കാമെന്ന് 24: 61 ലും പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികള്‍ പരസ്പരം മിത്രങ്ങളും സംരക്ഷകരുമാണ് എന്ന് പറയാതെ ഒരേ വര്‍ഗ്ഗത്തില്‍ പെട്ടവരാണ് എന്ന് പറയാന്‍ കാരണം അവര്‍ അല്ലാഹുവിനെ വിസ്മരിച്ച് ജീവിക്കുന്നതിനാല്‍ പരസ്പരം സഹായിക്കുകയില്ല എന്ന് മാത്രമല്ല, അവര്‍ തിന്മ കല്‍പിക്കുന്നവരും നന്മ തടയുന്നവരുമാണ് എന്നതിനാലാണ്.

 ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ ഒറ്റപ്പെട്ട വിശ്വാസിയുടെ പ്രാര്‍ത്ഥനാ രീതിയും ജീവിതരീതിയും 7: 205-206; 22: 77-78 സൂക്തങ്ങളി ല്‍ വിവരിച്ച പ്രകാരമായിരിക്കണം. 2: 221 ല്‍ വിവരിച്ച പ്രകാരം വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഇന്ന് ഫിര്‍ഔനിന്‍റെ സ്ത്രീ ആസ്യയെയും ഈസായുടെ മാതാവ് മ ര്‍യമിനെയുമാണ് മാതൃകയായി സ്വീകരിക്കേണ്ടത്. 2: 2-5; 3: 42-43, 101-102 വിശദീകര ണം നോക്കുക.