( അത്തൗബ ) 9 : 70

أَلَمْ يَأْتِهِمْ نَبَأُ الَّذِينَ مِنْ قَبْلِهِمْ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَقَوْمِ إِبْرَاهِيمَ وَأَصْحَابِ مَدْيَنَ وَالْمُؤْتَفِكَاتِ ۚ أَتَتْهُمْ رُسُلُهُمْ بِالْبَيِّنَاتِ ۖ فَمَا كَانَ اللَّهُ لِيَظْلِمَهُمْ وَلَٰكِنْ كَانُوا أَنْفُسَهُمْ يَظْلِمُونَ

ഇവരുടെ മുമ്പുള്ളവരുടെ വൃത്താന്തം ഇവര്‍ക്ക് വന്നുകിട്ടിയില്ലെയോ? നൂഹിന്‍റെ ജനതയുടെയും ആദിന്‍റെയും സമൂദിന്‍റെയും ഇബ്റാഹീമിന്‍റെ ജനതയുടെയും മദ്യന്‍ നിവാസികളുടെയും കീഴ്മേല്‍ മറിക്കപ്പെട്ടവരുടെയും; അവരിലേക്കുള്ള പ്രവാചകന്‍മാര്‍ തെളിഞ്ഞ വെളിപാടുകളുംകൊണ്ട് അവരിലേക്ക് വന്നു, അ പ്പോള്‍ അല്ലാഹു അവരോട് അക്രമം പ്രവര്‍ത്തിക്കുന്നവനായിരുന്നില്ല, എന്നാല്‍ അവര്‍ അവരോട് തന്നെ അക്രമം കാണിക്കുന്നവരായിരുന്നു.

കീഴ്മേല്‍ മറിക്കപ്പെട്ട ജനത 11: 82-83 ല്‍ പരാമര്‍ശിക്കപ്പെട്ട ലൂത്ത് നബിയുടെ ജ നതയാണ്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 7: 26; 8: 48 സൂക്തങ്ങളില്‍ വിവരിച്ച ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും 2: 168-169 ല്‍ വിവരിച്ച പ്രകാരം എല്ലാവിധ പൈശാചിക മാര്‍ഗങ്ങളും പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരാണ്. ആത്മാവിനെ പരിഗണിക്കാതെ ജീവിക്കുന്ന അവരുടെ മരണസമയത്ത് അവര്‍ തങ്ങളു ടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ വിസ്മരിക്കുക വഴി കെട്ട ജനതയും അക്രമികളുമായി മാറിയ ലക്ഷ്യബോധമില്ലാത്ത കപടവിശ്വാസികളും പ്രജ്ഞയറ്റ അവരു ടെ അനുയായികളും 7: 160 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നി ലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും അവരുടെ ആത്മാവിനോട് അക്രമം കാണിച്ചവരാണ്. 2: 165-167; 3: 187; 6: 130 വിശദീകരണം നോക്കുക.