( അത്തൗബ ) 9 : 76

فَلَمَّا آتَاهُمْ مِنْ فَضْلِهِ بَخِلُوا بِهِ وَتَوَلَّوْا وَهُمْ مُعْرِضُونَ

എന്നാല്‍ അല്ലാഹു അവന്‍റെ ഔദാര്യത്തില്‍ നിന്ന് അവര്‍ക്ക് നല്‍കിയപ്പോഴോ, അവര്‍ അതുകൊണ്ട് പിശുക്ക് കാണിക്കുകയും അതിനെ അവഗണിക്കുന്നവ രായി പിന്തിരിയുകയുമാണുണ്ടായത്.

ഞങ്ങള്‍ക്ക് സമ്പത്തും സൗഭാഗ്യങ്ങളും ലഭിക്കുകയാണെങ്കില്‍ ഞങ്ങള്‍ ദാനധര്‍ മ്മങ്ങള്‍ ചെയ്തുകൊണ്ട് കൂടുതല്‍ സജ്ജനങ്ങളായിത്തീരുമെന്ന് പറയല്‍ കപടവിശ്വാസികളുടെ മറ്റൊരു സ്വഭാവമാണ്. എന്നാല്‍ അല്ലാഹു തന്‍റെ ഔദാര്യത്തില്‍ നിന്ന് നല്‍ കിയാല്‍ അവര്‍ പിശുക്കന്‍മാരാവുകയും ജനങ്ങളോട് പിശുക്ക് കാണിക്കാന്‍ വേണ്ടി ക ല്‍പിക്കുന്നവരാവുകയും ചെയ്യുന്നു. 4: 37 ല്‍ ഇത്തരം കാഫിറുകള്‍ക്ക് നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. 63: 10 ല്‍, വിശ്വാസികളെ വിളിച്ച്: നിങ്ങളില്‍ ഒരാ ള്‍ക്ക് മരണം ആസന്നമാകുന്നതിനുമുമ്പ് നാം നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുക; അല്ലെങ്കില്‍ മരണം ആസന്നമാകുമ്പോള്‍: എന്‍റെ നാഥാ, എന്‍റെ അവധി ഒരു നിമിഷം നീട്ടിത്തരികയാണെങ്കില്‍ ഞാന്‍ അദ്ദിക്റിനെ സത്യപ്പെടുത്തുകയും ദാനധ ര്‍മ്മങ്ങള്‍ ചെയ്ത് സജ്ജനങ്ങളില്‍ ഉള്‍പെടുകയും ചെയ്തുകൊള്ളാം എന്ന് നിങ്ങള്‍ പറയുമെന്ന് പറഞ്ഞിട്ടുണ്ട്.

 ഇന്ന് അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ, 1: 6; 7: 196 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം കാരുണ്യമായ അതുകൊണ്ട് മാത്രമേ ഏതൊരാളും സജ്ജനങ്ങളില്‍ ഉള്‍ പ്പെടുകയുള്ളൂ. ലക്ഷ്യബോധമില്ലാത്ത കപടവിശ്വാസികളും അവരുടെ പ്രജ്ഞയറ്റ അനുയായികളും ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നുണ്ടെങ്കിലും അവര്‍ സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്തവരാണ്. 2: 113 ല്‍ വിവരിച്ച പ്രകാരം അവര്‍ വിവി ധ സംഘടനകളായി ഭിന്നിക്കുകയും ഓരോ വിഭാഗവും അവരുടെ പക്കലുള്ളതില്‍ നിഗ ളിച്ച് ഉല്ലസിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ മുശ്രിക്കുകളാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 313 പ്രവാചകന്മാരെയും അവര്‍ക്കെല്ലാം നല്‍കപ്പെട്ട ഗ്രന്ഥമായ അ ദ്ദിക്റിനെയും പരിഹസിക്കുന്നവരായതിനാല്‍ അവര്‍ക്കെല്ലാം വിരുന്നായി നരകക്കുണ് ഠമാണ് ഒരുക്കിവെക്കപ്പെട്ടിട്ടുള്ളതെന്ന് 18: 106 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. അവര്‍ തന്നെയാ ണ് കാഴ്ചയുണ്ടായിട്ടും 'ദിക്രീ' എന്ന ഗ്രന്ഥം കാണാത്തവരും കേള്‍വിയുണ്ടായിട്ടും അ ത് കേള്‍ക്കാത്തവരുമായ 18: 101 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള കാഫിറുകള്‍. 2: 268, 286; 4: 37-38 വിശദീകരണം നോക്കുക.