( അത്തൗബ ) 9 : 80

اسْتَغْفِرْ لَهُمْ أَوْ لَا تَسْتَغْفِرْ لَهُمْ إِنْ تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةً فَلَنْ يَغْفِرَ اللَّهُ لَهُمْ ۚ ذَٰلِكَ بِأَنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ

നീ അവര്‍ക്കുവേണ്ടി പൊറുക്കലിനെത്തേടിയാലും അല്ലെങ്കില്‍ നീ അവര്‍ ക്കുവേണ്ടി പൊറുക്കലിനെത്തേടിയില്ലെങ്കിലും ഇനി നീ അവര്‍ക്കുവേണ്ടി എഴുപത് പ്രാവശ്യം പൊറുക്കലിനെത്തേടിയാലും ശരി, അല്ലാഹു അവര്‍ക്ക് പൊറു ത്തുകൊടുക്കുകയില്ല തന്നെ; നിശ്ചയം അവര്‍ അല്ലാഹുവിനെക്കൊണ്ടും അ വന്‍റെ പ്രവാചകനെക്കൊണ്ടും നിഷേധിച്ചതിനാലാണത്, ഇത്തരം തെമ്മാടിക ളായ ഒരു ജനതയെ അല്ലാഹു സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയില്ലതന്നെ.

അല്ലാഹുവിനെ മറന്നുകൊണ്ട് ജീവിച്ച കപടവിശ്വാസികള്‍ക്ക് പൊറുക്കലിനെത്തേ ടാന്‍ പാടില്ലെന്നും അവരുടെമേല്‍ മയ്യിത്ത് നമസ്കരിക്കരുതെന്നും 9: 84 ല്‍ അല്ലാഹു പ്രവാചകനോടും വിശ്വാസികളോടും കല്‍പിച്ചിട്ടുണ്ട്. 9: 73 ല്‍, സര്‍വകഴിവുകളും ഉപയോഗിച്ച് അവരോട് ജിഹാദ് ചെയ്യണമെന്നും അവരോട് കോപം പുലര്‍ത്തണമെന്നും അവരുടെ മടക്കം നരകത്തിലേക്കാണെന്നും പറഞ്ഞിട്ടുണ്ട്. എഴുപതില്‍ കൂടുതല്‍ പ്രാവ ശ്യം പൊറുക്കലിനെത്തേടിയാല്‍ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുമായിരുന്നു വെങ്കില്‍ ഞാന്‍ പൊറുക്കലിനെത്തേടുമായിരുന്നു എന്ന് പ്രവാചകന്‍ പറഞ്ഞപ്പോഴാണ്: കപടവിശ്വാസികളുടെ കാര്യത്തില്‍ നീ പൊറുക്കലിനെത്തേടുന്നതും അല്ലെങ്കില്‍ നീ പൊറുക്കലിനെത്തേടാത്തതും സമമാണ്, അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയി ല്ല, നിശ്ചയം തെമ്മാടികളായ ഒരു ജനതയെ അല്ലാഹു സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയില്ലതന്നെ എന്ന 63: 6 അവതരിച്ചത്. 10: 33 ല്‍, തെമ്മാടികളായ ഇത്തരം കപടവിശ്വാസി കളുടെമേല്‍, നിശ്ചയം ഇനി അവര്‍ വിശ്വാസികളാവുകയില്ല എന്ന നിന്‍റെ നാഥന്‍റെ വചനം ബാധകമായിക്കഴിഞ്ഞു എന്ന് പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം നിലനിര്‍ത്താനുള്ള ത്രാസും അ മാനത്തുമായ അദ്ദിക്റിനെ വിസ്മരിക്കുകയും അത് ജനങ്ങളില്‍ എത്തുന്നതിന് തടസ്സമാ യി വര്‍ത്തിക്കുകയും അതേസമയം ജനമധ്യത്തില്‍ ജാഢയായി ഇസ്ലാമിന്‍റെയും ഗ്ര ന്ഥത്തിന്‍റെയും വക്താക്കളായി ചമയുകയും ചെയ്യുന്നതുകൊണ്ടാണ് അവര്‍ക്കുവേണ്ടി പൊറുക്കലിനെത്തേടാന്‍ പാടില്ലാത്തത്. പ്രവാചകനും പ്രവാചകനെ പിന്‍പറ്റുന്ന വിശ്വാസിക്കും 47: 19; 71: 28 സൂക്തങ്ങളില്‍ പറഞ്ഞതുപോലെ വിശ്വാസികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി മാത്രമേ പൊറുക്കലിനെ തേടാന്‍ അനുവാദമുള്ളൂ. ആത്മാവു കൊണ്ട് നാഥനെ വാഴ്ത്തുകയും കീര്‍ത്തനം ചെയ്യുകയും ചെയ്യുന്നതിന് ജീവജാലങ്ങള്‍ ക്ക് അവസരം നഷ്ടപ്പെടുത്തിയതിനുള്ള പാപഭാരം വഹിച്ച് കപടവിശ്വാസികള്‍ 6: 26; 20: 99-100; 33: 72-73 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം നരകത്തിന്‍റെ അടിത്തട്ടിലേക്ക് വിചാരണയില്ലാതെ പോകേണ്ടവരാണ്. 2: 6-7; 7: 175-176; 9: 23-24 വിശദീകരണം നോക്കുക.