( അത്തൗബ ) 9 : 79

الَّذِينَ يَلْمِزُونَ الْمُطَّوِّعِينَ مِنَ الْمُؤْمِنِينَ فِي الصَّدَقَاتِ وَالَّذِينَ لَا يَجِدُونَ إِلَّا جُهْدَهُمْ فَيَسْخَرُونَ مِنْهُمْ ۙ سَخِرَ اللَّهُ مِنْهُمْ وَلَهُمْ عَذَابٌ أَلِيمٌ

സ്വയം പ്രേരിതരായി ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന വിശ്വാസികളുടെ നേരെ കുത്തു വാക്കുകള്‍ പറയുന്നവരായ അവര്‍, വളരെ ത്യാഗം സഹിച്ചല്ലാതെ എന്തെങ്കി ലും നല്‍കാന്‍ കഴിവില്ലാത്ത പാവങ്ങളെ പരിഹസിക്കുന്നവരുമാണ്, അവരി ല്‍ നിന്നുള്ളവരെ അല്ലാഹുവും പരിഹസിച്ചിരിക്കുന്നു, അവര്‍ക്ക് വേദനാജന കമായ ശിക്ഷയുമാണുള്ളത്.

തബൂക്ക് യുദ്ധ സന്നാഹത്തിനുവേണ്ടി പണം ചെലവഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പണക്കാരായ കപടവിശ്വാസികള്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരായതുകാരണം അതി ല്‍ നിന്ന് ഒഴിഞ്ഞുമാറുകയും മറ്റുള്ളവരെക്കൂടി പിന്തിരിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ വിശ്വാസികള്‍ നിര്‍ബന്ധമോ പരപ്രേരണയോ കൂടാതെ പണം ചെലവഴിക്കാന്‍ മുന്നോട്ട് വന്നതോടെ ഇവര്‍ ഓരോ കുത്തുവാക്കുകള്‍ പറയാന്‍ തുടങ്ങി. കഴിവുള്ളവര്‍ ത ങ്ങളുടെ കഴിവിനൊത്തോ അല്ലെങ്കില്‍ അതില്‍ കൂടുതലോ നല്‍കിയാല്‍ അത് പേരെടുക്കാനാണെന്നും, സാമ്പത്തികമായി കഴിവ് കുറഞ്ഞവര്‍ അധ്വാനിച്ചുണ്ടാക്കിയ ചെറിയ ചെറിയ സംഖ്യകള്‍ നല്‍കുന്നത് കാണുമ്പോള്‍ 'ഇതും കൊണ്ടാണ് മുഹമ്മദ് റോമക്കാരെ കീഴടക്കാന്‍ പോകുന്നത്' എന്നും ഇക്കൂട്ടര്‍ പരിഹസിച്ചു.

വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് യുദ്ധമോ വധമോ ഒന്നുമില്ല, മറിച്ച് അദ്ദിക്ര്‍ മനസ്സിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനുള്ള സംരംഭങ്ങളില്‍ പ ണം ചിലവഴിക്കല്‍ മാത്രമാണുള്ളത്. എന്നാല്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ട പിശുക്കന്മാരായ ഇന്നത്തെ കപടവിശ്വാസികള്‍ പ്രസ്തുത ആവശ്യത്തിന് യാതൊന്നും ചെലവഴി ക്കുകയില്ല. ഇനി അഥവാ വല്ലതും നല്‍കിയാല്‍ തന്നെ, അത് അവരുടെ മറ്റുള്ള കാര്യങ്ങ ള്‍ക്ക് ചെലവഴിക്കുന്നത്ര പ്രാധാന്യം നല്‍കാതെ എന്തെങ്കിലും നക്കാപിച്ച മാത്രമായിരി ക്കും. ദരിദ്രരായ ആളുകള്‍ സംഭാവന ചെയ്ത പണം കൈകാര്യം ചെയ്യുന്നതിനുവേ ണ്ടി ഇവര്‍ അതിനിടയില്‍ നുഴഞ്ഞുകയറി സ്ഥാനമാനങ്ങള്‍ പിടിച്ചടക്കുകയും ആ സംരം ഭത്തെ ലക്ഷ്യം തെറ്റിച്ച് നശിപ്പിക്കുന്നതുമാണ്. വിശ്വാസികള്‍ ക്ലേശിച്ച് പണം നല്‍കിയ ത് അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കാനാണെങ്കില്‍ അല്ലാഹുവിന്‍റെ ശത്രുക്കളായ കപടവിശ്വാസികള്‍ അതിന്‍റെ ലക്ഷ്യം തെറ്റിച്ച് അവര്‍ക്ക് പേരെടുക്കുന്നതിനും അവരുടെ സ്ഥാ നമാനങ്ങള്‍ നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനാണ് പണം വിനിയോഗിക്കുക. അങ്ങനെ കപടന്‍മാര്‍ക്ക് അദ്ദിക്ര്‍ മാലിന്യമാണെന്ന് 9: 125 ല്‍ പറഞ്ഞിട്ടുള്ളത് അന്വര്‍ത്ഥമാക്കും വിധമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഇത്തരം അക്രമികള്‍ക്ക് അദ്ദിക്ര്‍ നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് 17: 82 ലും; ഇത്തരം ക പടന്‍മാരെ അവരുടെ പണം കൊണ്ടും സന്താനങ്ങള്‍ കൊണ്ടും ഇഹത്തില്‍ തന്നെ ശി ക്ഷിക്കണമെന്നും അവര്‍ കാഫിറായിക്കൊണ്ട് ജീവന്‍ വെടിയണമെന്നുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത് എന്ന് 9: 55, 85 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടു ത്തി ജീവിക്കുന്ന വിശ്വാസി ഇന്ന് സ്വീകരിക്കേണ്ട ജീവിതരീതിയും പ്രാര്‍ത്ഥനാരീതിയും 7: 205-206ല്‍ വിവരിച്ചിട്ടുണ്ട്. 2: 254; 9: 32-33, 67-68 വിശദീകരണം നോക്കുക.