( അത്തൗബ ) 9 : 82

فَلْيَضْحَكُوا قَلِيلًا وَلْيَبْكُوا كَثِيرًا جَزَاءً بِمَا كَانُوا يَكْسِبُونَ

അപ്പോള്‍ അവര്‍ കുറച്ചു ചിരിച്ചുകൊള്ളട്ടെ, അധികം കരഞ്ഞുകൊള്ളുകയും ചെയ്യട്ടെ-അവര്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നതിന് പ്രതിഫലമായി!

ലക്ഷ്യബോധമില്ലാത്ത കപടവിശ്വാസികളും പ്രജ്ഞയറ്റ അവരുടെ അനുയായിക ളും 2: 113; 6: 159 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിവിധ സംഘടനകളായി പിരിയുകയും ഓരോ സംഘവും അവരുടെ പക്കലുള്ളതില്‍ നിഗളിച്ചുല്ലസിക്കുന്നവരുമാണ്. 2: 19-20; 8: 75 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെയു ള്ള, സ്വീകരിക്കപ്പെടാത്ത അവരുടെ കര്‍മ്മങ്ങള്‍ വഴി നരകക്കുണ്ഠമാണ് അവര്‍ സമ്പാ ദിച്ചുകൊണ്ടിരിക്കുന്നത്. കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളും ദിക്റാ എന്ന ഗ്രന്ഥത്തില്‍ നിന്ന് അകന്ന് ജീവിക്കുന്നതിനാല്‍ വമ്പിച്ച തീയി ല്‍ വേവിക്കപ്പെടാനുള്ള ഹതഭാഗ്യരാണെന്ന് 2: 97; 4: 56; 6: 90 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 98: 6 ല്‍ പറഞ്ഞ വേദത്തിന്‍റെ ആളുകള്‍ പ്രവാചകന്‍റെ കാലത്ത് ജൂതരും ക്രൈസ് തവരും, മുശ്രിക്കുകള്‍ മക്കാമുശ്രിക്കുകളുമായിരുന്നു. എന്നാല്‍ ഇന്ന് ഈ വിഭാഗക്കാ രെല്ലാം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ നിന്നുള്ളവര്‍ മാത്രമാണ്. നിഷ് പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. എന്നാല്‍ ഓരോരുത്തരും വായിച്ച, തൊട്ട, കേട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ച് സാ ക്ഷ്യം വഹിച്ച് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 98: 6 ല്‍, ഫു ജ്ജാറുകളെ കരയിലെ ദുഷ്ടജീവികള്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളതെങ്കില്‍, 8: 22; 25: 34 സൂക്തങ്ങളില്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത, ആത്മാവിനെ പരിഗണിക്കാത്ത, ശരീര പൂജകരായ അവരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. 2: 94-96 ല്‍ വിവരിച്ച പ്രകാരം അവര്‍ ഇവി ടെ സമ്പാദിച്ചിട്ടുള്ളത് നരകക്കുണ്ഠമായതിനാല്‍ അവര്‍ മരിക്കാന്‍ ഭയമുള്ളവരാണ്. 53: 59-62 സൂക്തങ്ങളിലൂടെ ഫുജ്ജാറുകളോട്: നാഥന്‍റെ സംസാരമായ അദ്ദിക്റിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ അത്ഭുതപ്പെടുന്നത്? നിങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുന്നുവോ? കരയുന്നില്ലെയോ? നിങ്ങള്‍ പാട്ടും പാടി നടക്കുകയാണോ? അങ്ങനെയല്ല, നിങ്ങള്‍ സാ ഷ്ടാംഗം പ്രണമിക്കുകയും നാഥനെ സേവിക്കുകയും ചെയ്യുക എന്ന് പറഞ്ഞിട്ടുണ്ട്. എ ന്നാല്‍ 7: 205-206 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമേ നാഥനെ അനുസരിച്ചുകൊണ്ട് തിലാവത്തിന്‍റെ സാഷ് ടാംഗ പ്രണാമം നിര്‍വഹിക്കുകയുള്ളൂ. 3: 181-182; 4: 78-79; 9: 50 വിശദീകരണം നോക്കുക.