( അത്തൗബ ) 9 : 81

فَرِحَ الْمُخَلَّفُونَ بِمَقْعَدِهِمْ خِلَافَ رَسُولِ اللَّهِ وَكَرِهُوا أَنْ يُجَاهِدُوا بِأَمْوَالِهِمْ وَأَنْفُسِهِمْ فِي سَبِيلِ اللَّهِ وَقَالُوا لَا تَنْفِرُوا فِي الْحَرِّ ۗ قُلْ نَارُ جَهَنَّمَ أَشَدُّ حَرًّا ۚ لَوْ كَانُوا يَفْقَهُونَ

അല്ലാഹുവിന്‍റെ പ്രവാചകനെ അനുഗമിക്കാതെ വിഘടിച്ചുകൊണ്ട് വീട്ടിലിരി ക്കുന്നതില്‍ അവര്‍ ഊറ്റം കൊള്ളുന്നവരായിരിക്കുന്നു, അല്ലാഹുവിന്‍റെ മാര്‍ഗ്ഗ ത്തില്‍ തങ്ങളുടെ ധനങ്ങള്‍കൊണ്ടും ആത്മാവുകൊണ്ടും ജിഹാദ് ചെയ്യുന്നത് അവര്‍ വെറുക്കുകയും ചെയ്യുന്നു, അവര്‍ ജനങ്ങളോടു പറയുകയും ചെയ് തു: ഈ കൊടും ചൂടില്‍ നിങ്ങള്‍ ഇറങ്ങിത്തിരിക്കരുത്, നീ പറയുക: നരകഗര്‍ത്തത്തി ലെ തീയാകുന്നു ഏറ്റവും കഠിനമായ ചൂടേറിയത്, അവര്‍ ജീവിത ലക്ഷ്യം ഗ്ര ഹിക്കുന്നവരായിരുന്നെങ്കില്‍!