( അത്തൗബ ) 9 : 83

فَإِنْ رَجَعَكَ اللَّهُ إِلَىٰ طَائِفَةٍ مِنْهُمْ فَاسْتَأْذَنُوكَ لِلْخُرُوجِ فَقُلْ لَنْ تَخْرُجُوا مَعِيَ أَبَدًا وَلَنْ تُقَاتِلُوا مَعِيَ عَدُوًّا ۖ إِنَّكُمْ رَضِيتُمْ بِالْقُعُودِ أَوَّلَ مَرَّةٍ فَاقْعُدُوا مَعَ الْخَالِفِينَ

അപ്പോള്‍ നിന്നെ അല്ലാഹു അവരില്‍ നിന്നുള്ള ഒരു വിഭാഗത്തിലേക്ക് തിരിച്ചു കൊണ്ടുവരികയും അങ്ങനെ അവര്‍ നിന്നോടൊപ്പം പുറപ്പെടുവാന്‍ സമ്മതം ചോ ദിക്കുകയുമാണെങ്കില്‍ അപ്പോള്‍ നീ പറയുക: ഇനി ഒരിക്കലും നിങ്ങള്‍ എ ന്‍റെകൂടെ വരികയോ എന്നോടൊപ്പം ശത്രുക്കളോട് പൊരുതുകയോ ഇല്ലതന്നെ, നിശ്ചയം നിങ്ങള്‍ ആദ്യവട്ടം പിന്തിരിഞ്ഞ് വീട്ടിലിരിക്കാന്‍ ഇഷ്ടപ്പെട്ടവരാണ്, അപ്പോള്‍ ഇനി നിങ്ങള്‍ പിന്തിരിഞ്ഞ് വീട്ടിലിരുന്നവരോടൊപ്പം തന്നെ ഇരുന്നുകൊള്ളുക!

അക്കാലത്തെ വന്‍ശക്തിയായിരുന്ന റോമന്‍ചക്രവര്‍ത്തി സീസറിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള മൂന്ന് ലക്ഷത്തോളം വരുന്ന വന്‍സൈന്യത്തെ ഉപരോധിക്കാനാണ് പ്രവാചകനും മുപ്പതിനായിരത്തോളം വരുന്ന അനുയായികളും തബൂക്കിലേക്ക് പുറപ്പെട്ടിരുന്നത്. എന്നാല്‍ വിശ്വാസികള്‍ തബൂക്കില്‍ എത്തുന്നതിനുമുമ്പുതന്നെ ഉള്‍ഭയം കാ രണം സീസര്‍ സൈന്യത്തെ പിന്‍വലിക്കുകയാണുണ്ടായത്. പ്രവാചകനും അനുയായി കള്‍ക്കും യുദ്ധമോ ഉപരോധമോ നേരിടേണ്ടി വന്നില്ല. എന്നാല്‍ അനുയായികള്‍ക്ക് വേണ്ട ശിക്ഷണങ്ങള്‍ നല്‍കിക്കൊണ്ട് ഒരു മാസത്തോളം അവിടെ തങ്ങുകയാണുണ്ടായത്. പ്രവാചകനെ തബൂക്കിലേക്ക് അനുഗമിക്കാതെ പിന്തിരിഞ്ഞുനിന്ന കപടവിശ്വാസികള്‍ കണക്കുകൂട്ടിയിരുന്നത് തബൂക്കില്‍ നിന്ന് പ്രവാചകനും അനുയായികളും തിരിച്ചുവരികയില്ല, അവരെ റോമക്കാര്‍ വിഴുങ്ങിക്കളയുമെന്നായിരുന്നു. എന്നാല്‍ യുദ്ധമൊന്നും നേരിടാതെ പ്രവാചകനും അനുയായികളും മദീനയില്‍ തിരിച്ചെത്തിയപ്പോള്‍ കപടവിശ്വാസികളില്‍ ഒരു വിഭാഗം ഭാവിയില്‍ ഏതെങ്കിലും യുദ്ധത്തിന് പുറപ്പെടുകയാണെങ്കില്‍ ഞങ്ങളെയും കൂടെക്കൂട്ടണമെന്ന് പറയുകയുണ്ടായി. അവരോട് അല്ലാഹു പറയാന്‍ കല്‍പിക്കുകയാണ്: ഇനി നിങ്ങള്‍ ഒരിക്കലും എന്നോടൊപ്പം വരികയോ എന്നോടൊപ്പം യുദ്ധം ചെയ്യുകയോ ചെയ്യേണ്ടതില്ല, നിങ്ങള്‍ ആദ്യവട്ടം ഇരിപ്പുറപ്പിച്ചതുപോലെ ഇനിയും പിന്തിരിഞ്ഞിരുന്നുകൊള്ളുക.

ഹിജ്റ 6-ാം വര്‍ഷം മക്കയിലേക്ക് ഉംറക്ക് പുറപ്പെട്ട പ്രവാചകനും ആയിരത്തിനാ നൂറോളം വരുന്ന അനുയായികളും മക്കാമുശ്രിക്കുകളുമായുള്ള ഹുദൈബിയ്യാ സന്ധിക്കുശേഷം തിരിച്ചുവന്നപ്പോള്‍ ഗ്രാമീണ അറബികളില്‍ നിന്നുള്ള കപടവിശ്വാസികള്‍ പ റഞ്ഞത് 48: 11-12 ല്‍ ഇങ്ങനെ പറയുന്നു: 'പിന്തിരിഞ്ഞുനിന്ന ബദു അറബികള്‍ പറയുക തന്നെ ചെയ്യും; ഞങ്ങള്‍ക്ക് ഞങ്ങളുടെ സമ്പത്തും കുടുംബവും ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു, അതുകൊണ്ടാണ് നിങ്ങളോടൊപ്പം പുറപ്പെടാന്‍ കഴിയാതിരുന്നത്, അതുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി പൊറുക്കലിനെത്തേടിയാലും, അവര്‍ നാവുകൊണ്ട് പറയുന്നത് അവരു ടെ ഹൃദയങ്ങളിലില്ലാത്തതാണ്; നീ ചോദിക്കുക: അല്ലാഹു നിങ്ങള്‍ക്ക് ഒരു ദുരിതം അ ല്ലെങ്കില്‍ ഒരു ഉപകാരം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ ആരാണ് അതിനെത്തൊട്ട് തടയാനുള്ള ത്? അല്ല, അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം വലയം ചെയ്ത ത്രികാലജ്ഞാനി യാണ്; അല്ല, പ്രവാചകനും വിശ്വാസികളും അവരുടെ കുടുംബാംഗങ്ങളിലേക്ക് ഇനി ഒ രിക്കലും തിരിച്ചുവരികയില്ല എന്ന് നിങ്ങള്‍ കരുതി, നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അ ലങ്കാരമാക്കപ്പെട്ടു, നിങ്ങള്‍ വിശ്വാസികളെക്കുറിച്ച് ഏറ്റവും ദുഷിച്ച ചിന്തയാണ് വെച്ചുപുലര്‍ത്തിയത്, നിങ്ങള്‍ ഒരു 'കെട്ടജനത' തന്നെയായിരുന്നു'. 25: 17-18 ല്‍, അല്ലാഹുവിനെ ക്കൂടാതെ വിളിച്ചുപ്രാര്‍ത്ഥിച്ചിരുന്ന മഹാത്മാക്കളോട് എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന വിധിദിവസം അല്ലാഹു ചോദിക്കുന്നതാണ്: നിങ്ങളാണോ എന്‍റെ ഈ അടിമകളെ വഴിപിഴപ്പിച്ചത്, അതോ അവര്‍ സ്വയം വഴിപിഴച്ചതാണോ? അവര്‍ മറുപടി പറയും: നീ പരിശുദ്ധന്‍! ഞങ്ങള്‍ക്ക് നിന്നെക്കൂടാതെ മറ്റു സംരക്ഷകന്‍മാരെയും സഹായികളെയും തെരഞ്ഞെടുക്കല്‍ യോജിച്ചതായിരുന്നില്ല, എന്നാല്‍ നീ ഇവര്‍ക്കും ഇവരുടെ പൂര്‍വ്വിക പിതാക്ക ന്‍മാര്‍ക്കും ജീവിത വിഭവങ്ങള്‍ ധാരാളം നല്‍കി-അവര്‍ അദ്ദിക്റിനെ മറന്ന് ജീവിക്കുന്ന ഒരു 'കെട്ടജനത'യാകുന്നതുവരെ എന്ന് പറഞ്ഞിട്ടുണ്ട്. ഇന്നത്തെ കപടവിശ്വാസികളുടെ മനോഭാവങ്ങളും പ്രവര്‍ത്തനങ്ങളും മദീനയിലുണ്ടായിരുന്ന കപടവിശ്വാസികളുടെതിനേക്കാള്‍ ഒരു പടികൂടി ദുഷിച്ചതാണ്. 2: 165-167; 5: 60; 6: 104 വിശദീകരണം നോക്കുക.