( അത്തൗബ ) 9 : 87

رَضُوا بِأَنْ يَكُونُوا مَعَ الْخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ

അവര്‍ പിന്തിരിഞ്ഞിരിക്കുന്നവരോടൊപ്പം ഇരിക്കാനാണ് ഇഷ്ടപ്പെട്ടത്, അവരു ടെ ഹൃദയങ്ങളുടെമേല്‍ മുദ്ര വെക്കപ്പെട്ടിരിക്കുന്നു, അപ്പോള്‍ അവര്‍ ജീവിതല ക്ഷ്യം ഗ്രഹിക്കുകയില്ലതന്നെ.

ആരോഗ്യവും സമ്പത്തുമെല്ലാം ഉണ്ടായിട്ടും പ്രവാചകനോടൊപ്പം യുദ്ധത്തില്‍ പങ്കെടുക്കാതെ വീട്ടിലിരിക്കുന്ന അബലകളോടും കുട്ടികളോടുമൊപ്പം ഇരിക്കാന്‍ അ നുവാദം ചോദിക്കുകയാണ് അന്നത്തെ കപടവിശ്വാസികള്‍ ചെയ്തത്. നാഥനില്‍ നിന്നു ള്ള ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ കപടവിശ്വാസികള്‍ അതി നെ അറിഞ്ഞുകൊണ്ട് മൂടിവെക്കുന്നവരാണ്. 6: 25-26 ല്‍ വിവരിച്ചപ്രകാരം അദ്ദിക്ര്‍ മനസ്സിലാകാതിരിക്കാന്‍ അവരുടെ ഹൃദയങ്ങളുടെ മേലും ചെവികളുടെ മേലും ഒരു അടപ്പിട്ടിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 7: 175-176 ല്‍ കപടവിശ്വാസികളെയും അവരുടെ അനുയായികളെയും നായയോട് ഉപമിച്ചിട്ടുണ്ട്. ലക്ഷ്യബോധമില്ലാത്ത കപടവിശ്വാസികള്‍ അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നുപോലും ലോകരോട് പറയാത്തതിനാലും അവരുടെ പ്ര ജ്ഞയറ്റ അനുയായികള്‍ അദ്ദിക്ര്‍ മനസ്സിലാക്കാന്‍ തയ്യാറാകാത്തതിനാലും അവരെ ആ യിരം സമുദായത്തില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാണ് 8: 22, 55 സൂക്തങ്ങളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. തന്‍റെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഉണര്‍ത്തപ്പെടുകയും എന്നിട്ട് അവയെ അവഗണിക്കുകയും തന്‍റെ കൈകള്‍ ഒരുക്കിവെച്ചത് മറന്നുകളയുകയും ചെയ്തവനെക്കാള്‍ ഏറ്റവും വലിയ അക്രമി ആരാണുള്ളത്? നിശ്ചയം! നാം അത്തരക്കാരുടെ ഹൃദയങ്ങളില്‍ അത് മനസ്സിലാകാതിരിക്കാന്‍ ഒരു മൂടിയിട്ടിരിക്കുന്നു, അവരുടെ ചെവികളിലും ഒരു അടപ്പുണ്ട്. നീ അവരെ സന്മാര്‍ഗത്തിലേക്ക് വിളിച്ചാ ല്‍ അവര്‍ ഒരിക്കലും സന്മാര്‍ഗം പ്രാപിക്കുകയില്ലതന്നെ എന്ന് 18: 57 ല്‍ പറഞ്ഞിട്ടുണ്ട്. 2: 18, 99; 6: 65; 7: 179 വിശദീകരണം നോക്കുക.