അവര്‍ക്കുവേണ്ടി അല്ലാഹു സ്വര്‍ഗ്ഗപ്പൂന്തോപ്പുകള്‍ ഒരുക്കിവെച്ചിട്ടുണ്ട്, അവയുടെ താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്, അവര്‍ അതില്‍ നിത്യവാസികളുമായിരിക്കും, അതുതന്നെയാണ് മഹത്തായ വിജയം!
സ്വര്‍ഗ്ഗവും നരകവുമെല്ലാം പ്രപഞ്ചം രൂപപ്പെടുത്തിയപ്പോള്‍ തന്നെ സജ്ജീകരിച്ചിട്ടുള്ളതാണ്. സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ച മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചയച്ചതിന്റെ ലക്ഷ്യം ഉള്‍കാഴ്ച്ചാദായകമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ഇവിടെവെച്ച് സ്വര്‍ഗ്ഗം സമ്പാദിക്കാനും അദ്ദിക്റിലൂടെ നരകത്തെ കണ്ടുകൊണ്ട് അവന്റെ പക്കല്‍ ഒരു ഈത്തപ്പഴച്ചീന്താണുള്ളതെങ്കില് പോലും അത് നല്കി ആ നരകത്തെത്തൊട്ട് തടയാനുമാണ്. എന്നാല്‍ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതില്‍ പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റി ജീവിക്കുന്നവരും അതുവഴി അവര്‍ ലോകം നശിപ്പിച്ചതിനുള്ള പാപഭാരം വഹിച്ച് പിശാചിന്റെ സങ്കേതമായ നരകക്കുണ്ഠത്തിലേക്ക് പോകേണ്ടവരുമാണ്. 2: 25; 3: 136, 185; 9: 71-72 വിശദീകരണം നോക്കുക.