( അത്തൗബ ) 9 : 88

لَٰكِنِ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ جَاهَدُوا بِأَمْوَالِهِمْ وَأَنْفُسِهِمْ ۚ وَأُولَٰئِكَ لَهُمُ الْخَيْرَاتُ ۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ

എന്നാല്‍ പ്രവാചകനും അവനോടൊപ്പമുള്ള വിശ്വാസികളായവരുമാകട്ടെ, അവരുടെ സമ്പത്തുകൊണ്ടും അവരുടെ ആത്മാവുകൊണ്ടും ജിഹാദ് ചെയ്യുന്നവരാ ണ്, അക്കൂട്ടര്‍ക്ക് തന്നെയാണ് എല്ലാ നന്മകളും, അക്കൂട്ടര്‍ തന്നെയാണ് വിജ യം വരിക്കുന്നവരും.

ജീവിതലക്ഷ്യം മനസ്സിലാക്കിയ വിശ്വാസികള്‍ ഇന്ന് ആത്മാവിന്‍റെ ഭക്ഷണവും വ സ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ട് തീവ്രവാദ പ്രവര്‍ത്തനങ്ങളി ലും നശീകരണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കപടവിശ്വാസികളോടും അവരെ അന്ധമായി പിന്‍പറ്റുന്ന ഫുജ്ജാറുകളോടും 25: 52 ല്‍ കല്‍പിക്കപ്പെട്ട പ്രകാരം അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയും പ്രപഞ്ചം അതിന്‍റെ സന്തുലനത്തി ല്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനുവേണ്ടി എല്ലാ അനുഗ്രഹങ്ങളും വിനിയോഗിച്ചുകൊണ്ട് അല്ലാഹുവിനെ സഹായിക്കുകയുമാണ് ചെയ്യുക. 9: 84 വിശദീകരണം നോക്കുക. 12: 108 ല്‍, ഇതാണ് എന്‍റെ മാ ര്‍ഗ്ഗം, ഞാന്‍ നിങ്ങളെ അല്ലാഹുവിലേക്കാണ് വിളിക്കുന്നത്, ഞാനും എന്നെ പിന്‍പറ്റുന്നവരും ഉള്‍കാഴ്ച്ചാദായകമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്നവരാണ്, അല്ലാഹു ഏറ്റവും പരിശുദ്ധനാണ്, ഞാന്‍ അവനില്‍ യാതൊന്നിനേയും പങ്കുചേര്‍ക്കുന്നവനുമല്ല എന്നുപ റയാന്‍ പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്.

 ദിക്റാ (അദ്ദിക്ര്‍) ലഭിച്ച ജനത അതിനെ സ്വയം ഉപയോഗപ്പെടുത്താതിരിക്കുക യും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയുമാണെങ്കില്‍ ദിക്റാ ഉപയോഗപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ജനവിഭാഗത്തെ അല്ലാഹു അത് ഏല്‍പിക്കുമെന്ന് 6: 89-90 ല്‍ പറഞ്ഞിട്ടുണ്ട്. ദിക്രീ (അദ്ദിക്ര്‍) കൊള്ളെ ഐഹികലോകത്ത് കണ്ണിന് മൂടിയുണ്ടായിരുന്നവരും അത് കേള്‍ക്കാന്‍ തയ്യാറില്ലാത്തവരുമായ കാഫിറുകളുടെ അടുത്തേക്കാണ് നരകക്കുണ്ഠം അടുപ്പിക്കുക എന്ന് 18: 100-101 ലും, ദി ക്രീയെ അവഗണിച്ച് ജീവിച്ചവര്‍ അന്ധരായിട്ടാണ് പരലോകത്ത് പുനര്‍ജീവിപ്പിക്കപ്പെടുക എന്ന് 20: 124-125 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 5, 148; 4: 133; 8: 74-75 വിശദീകരണം നോക്കുക.