( അത്തൗബ ) 9 : 95

سَيَحْلِفُونَ بِاللَّهِ لَكُمْ إِذَا انْقَلَبْتُمْ إِلَيْهِمْ لِتُعْرِضُوا عَنْهُمْ ۖ فَأَعْرِضُوا عَنْهُمْ ۖ إِنَّهُمْ رِجْسٌ ۖ وَمَأْوَاهُمْ جَهَنَّمُ جَزَاءً بِمَا كَانُوا يَكْسِبُونَ

നിങ്ങള്‍ അവരിലേക്ക് തിരിച്ചുചെന്നാല്‍ അവരെത്തൊട്ട് നിങ്ങള്‍ അവഗണി ക്കുന്നതിന് വേണ്ടി നിങ്ങളോട് അല്ലാഹുവിനെക്കൊണ്ട് ആണയിട്ട് പറയുക തന്നെ ചെയ്യും, അപ്പോള്‍ നിങ്ങള്‍ അവരെത്തൊട്ട് അവഗണിക്കുക, നിശ്ചയം അവര്‍ മാലിന്യമാണ്, അവരുടെ സങ്കേതം നരകകുണ്ഠവുമാണ്, അവര്‍ സമ്പാ ദിച്ചുകൊണ്ടിരുന്നതിന് പ്രതിഫലമായിക്കൊണ്ട്.

കപടവിശ്വാസികള്‍ക്ക് അദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് 9: 125 ലും; നിശ്ചയം ടിക്കറ്റായ അദ്ദിക്ര്‍ അതിനെ മൂടിവെക്കുന്നവര്‍ക്ക് ഒരു ദുഃഖഹേതു തന്നെയാണ് എന്ന് 69: 48-50 ലും; വിശ്വാസികള്‍ക്ക് അത് കാരുണ്യവും രോഗശമനവുമാണ് എന്ന് 17: 82; 41: 44 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 80: 11 ല്‍ പറഞ്ഞ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ചവന്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ല്‍ പറഞ്ഞിട്ടുണ്ട്. 9: 83 ല്‍ വിവരിച്ച പ്രകാരം പ്രവാചകനോ വി ശ്വാസിക്കോ വധിക്കപ്പെട്ട കപടവിശ്വാസികളെയും അവരുടെ ബധിരരായ അനുയായികളെയും അദ്ദിക്ര്‍ കേള്‍പ്പിക്കാന്‍ സാധ്യമല്ല. അദ്ദിക്റിനെ അവഗണിച്ചുകൊണ്ട് കാഫിറുകള്‍ ഇവിടെ സമ്പാദിച്ചുകൊണ്ടിരിക്കുന്നത് നരകക്കുണ്ഠമാണ്. അപ്പോള്‍ നരകക്കുണ് ഠത്തിലേക്ക് പോകാനുള്ള മാലിന്യങ്ങളെ അവഗണിക്കാനും അവരോട് അദ്ദിക്ര്‍ കൊ ണ്ട് അധികരിച്ച ജിഹാദ് ചെയ്യാനുമാണ് 9: 73; 66: 9 എന്നീ സൂക്തങ്ങളിലൂടെ വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുള്ളത്. നിഷ്പക്ഷവാനായ നാഥന്‍ സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ച മനുഷ്യനെ ഭൂമിയിലേക്ക് നിയോഗിച്ചിട്ടുള്ളത് ഓരോരുത്തരും ഇവിടെ സ്വര്‍ഗ്ഗം പണിയേണ്ടതിനാ ണ് എന്ന വസ്തുത മൂടിവെച്ചുകൊണ്ട് ജനങ്ങളെ നരകക്കുണ്ഠത്തിലേക്ക് പിടിച്ചുവലി ച്ച് കൊണ്ടുപോകുന്ന മനുഷ്യപ്പിശാചുക്കളാണ് അവര്‍. 7: 46-47, 175-176, 205-206 വിശദീകരണം നോക്കുക.