( അത്തൗബ ) 9 : 94

يَعْتَذِرُونَ إِلَيْكُمْ إِذَا رَجَعْتُمْ إِلَيْهِمْ ۚ قُلْ لَا تَعْتَذِرُوا لَنْ نُؤْمِنَ لَكُمْ قَدْ نَبَّأَنَا اللَّهُ مِنْ أَخْبَارِكُمْ ۚ وَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ ثُمَّ تُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ

നിങ്ങള്‍ അവരിലേക്ക് തിരിച്ചുചെന്നാല്‍ അവര്‍ നിങ്ങളിലേക്ക് പലതരം ഒഴിവ് കഴിവുകളും കൊണ്ടുവരുന്നതാണ്; നീ പറയുക: നിങ്ങള്‍ ഒഴിവ് കഴിവൊന്നും പറയേണ്ട, നിങ്ങളെ ഞങ്ങള്‍ ഒരിക്കലും വിശ്വസിക്കുകയില്ല, നിശ്ചയം നിങ്ങ ളുടെ വിവരങ്ങള്‍ അല്ലാഹു ഞങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നിരിക്കുന്നു, ഭാ വിയില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവും അവന്‍റെ പ്രവാചകനും ക ണ്ടറിഞ്ഞുകൊള്ളും, പിന്നെ നിങ്ങള്‍ മടക്കപ്പെടുക ഒളിഞ്ഞതും തെളിഞ്ഞതു മെല്ലാം അറിയുന്നവനിലേക്കാണ്, അപ്പോള്‍ നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്ന് അവന്‍ നിങ്ങളോട് വിവരം പറഞ്ഞുതരുന്നതുമാണ്.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികള്‍ അദ്ദിക്റിനെ മൗഇളത്തായി പരിഗണിക്കാത്തവരാണ്. അദ്ദിക്ര്‍ അറിഞ്ഞിട്ട് മൂടിവെക്കുന്ന അല്ലാഹു കൊന്നുകളഞ്ഞ ഇത്തരം തെമ്മാടികള്‍ 17: 13-15; 45: 28-29 സൂക്തങ്ങളില്‍ പറഞ്ഞ ഓരോരുത്തരുടെയും പിരടികളില്‍ ബന്ധിച്ചിരിക്കുന്ന കര്‍മ്മരേഖയെക്കുറിച്ച് അനുയായികളെ ഉണര്‍ത്താതെ അനുയായികള്‍ ഏര്‍പ്പെട്ടിരിക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍, രക്തച്ചൊരിച്ചിലുകള്‍, നശീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പൈശാചിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നവരും മൗനസമ്മതം നല്‍കുന്നവരുമാണ്. 2: 113; 3: 165-167; 5: 105; 9: 51 വിശദീകരണം നോക്കുക.