( 90 ) ബലദ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(90) ബലദ്

'അല്ല, ഈ നാടിനെക്കൊണ്ടിതാ ഞാന്‍ ആണയിടുന്നു' എന്ന് ഒന്നാം സൂക്തത്തി ല്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് അല്‍ ബലദ്-നാട്-എന്ന പേര് ലഭിച്ചിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിലെ ആദ്യഘട്ടത്തില്‍ അവതരിപ്പിച്ചിട്ടുള്ളതാണ് ഈ സൂറത്തും. മനുഷ്യനെ ഭൂമിയില്‍ നിയോഗിച്ചതിന്‍റെ ലക്ഷ്യവും അവന് ദുര്‍ഘടമായ പാ ത താണ്ടിക്കടന്ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള മാര്‍ഗ്ഗവും വ്യക്തമാക്കിക്കൊടുക്കു ന്നു. ആ മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറില്ലാതെ 'ആരും കാണുന്നില്ല, ആരും നോക്കുന്നില്ല, ആരുടെ മുമ്പിലും ഉത്തരം പറയേണ്ടി വരികയുമില്ല' എന്നനിലയില്‍ ലക്ഷ്യബോധമില്ലാ തെ ജീവിതം തള്ളിനീക്കുകയാണെങ്കില്‍ അതിന്‍റെ അനന്തരഫലം എന്തായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വലതുപക്ഷക്കാര്‍ ജീവിതലക്ഷ്യം മനസ്സിലാക്കി അദ്ദിക്റിന് പ്രാധാന്യം കൊടുത്ത് ജീവിക്കുന്നവരാണ്. അത് മൂടിവെച്ച് ജീവിക്കുന്ന ഇടതുപക്ഷക്കാ രാണ് തീയില്‍ വേവിക്കപ്പെടാനുള്ളവരെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് 20 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.