( ബലദ് ) 90 : 18

أُولَٰئِكَ أَصْحَابُ الْمَيْمَنَةِ

അക്കൂട്ടരാണ് വലതുപക്ഷക്കാര്‍.

ഇന്ന് അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ എഴുത്തും വായനയും അറിയുന്ന ആരും തന്നെ 10: 100 ല്‍ പറഞ്ഞ പ്രകാരം അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ വിശ്വാസിയാവുകയില്ല. വിശ്വാസിയാകാതെ ഒരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന വലതുപക്ഷക്കാരില്‍ ഉള്‍പ്പെടുകയുമില്ല. പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് സാക്ഷിയായ ഗ്രന്ഥത്തിന്‍റെ ജീവിതം നയിച്ച് സാക്ഷ്യപ്പെടുത്തുന്നതിനുവേണ്ടി ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ അവര്‍ പ്രപഞ്ചനാഥനായ ഏകദൈവത്തെക്കൊണ്ടും വിധിദിവസത്തെക്കൊണ്ടും വി ശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയാണെങ്കില്‍ അവര്‍ക്ക് അവരുടെ പ്രതിഫലമുണ്ട് എന്നും അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല എ ന്നും 2: 62; 5: 69 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ഗ്രന്ഥം മുറുകെപ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്ന ഒറ്റപ്പെട്ട വിശ്വാസി ഇന്ന് സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിതരീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. മറിച്ച് സ്വതന്ത്രരായി സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ തന്നെയാണ് അവരവരുടെ ഭാഗധേയം നിശ്ചയിക്കേണ്ടത്. 84: 7-9; 87: 14-19; 89: 27-30 വിശദീകരണം നോക്കുക.