( 91 ) അശ്ശംസ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(91) അശ്ശംസ്

'സൂര്യനും അതിന്‍റെ പ്രഭയും തന്നെയാണ്' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടു ള്ളതില്‍ നിന്നാണ് സൂറത്തിന് അശ്ശംസ്-സൂര്യന്‍-എന്ന പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ അവതരിച്ചിട്ടുള്ളതാണ് ഈ സൂറത്ത്. പ്രത്യക്ഷമാ യി കാണുന്നതും അനുഭവപ്പെടുന്നതുമായ ആറ് കാര്യങ്ങള്‍ എടുത്തുദ്ധരിച്ചുകൊണ്ട് കാ ണാത്ത ആത്മാവിനെ സന്തുലിതപ്പെടുത്തിയതും അങ്ങനെ ആത്മാവിന് നന്മയും തിന്മ യും-സത്യവും മിഥ്യയും-അടങ്ങിയ അദ്ദിക്ര്‍ നല്‍കിയതും പറഞ്ഞിട്ടുണ്ട്. സ്വതന്ത്രരാ യി സൃഷ്ടിക്കപ്പെട്ട മനുഷ്യരില്‍ അവരവരെ തിരിച്ചറിഞ്ഞവന്‍ വിജയിച്ചുവെന്നും തിരിച്ചറിയാത്തവന്‍ പരാജയപ്പെട്ടുവെന്നും ഉണര്‍ത്തുന്നു.

ദൃഷ്ടാന്തമായി ഒട്ടകത്തെ നല്‍കപ്പെട്ട സമൂദ് ജനത അവരിലേക്ക് നിയോഗിക്ക പ്പെട്ട പ്രവാചകന്‍ സ്വാലിഹിനെ തള്ളിപ്പറഞ്ഞുകൊണ്ട് ആ ഒട്ടകത്തെ ധിക്കാരപൂര്‍വ്വം അറുത്തപ്പോഴുണ്ടായ അവരുടെ ദാരുണമായ പരിണിതി ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ന് ഇക്കാര്യങ്ങളെല്ലാം വിവരിക്കുന്ന ഏറ്റവും വലിയ ദൃഷ്ടാന്തമായ അദ്ദിക്റിനെ അവഗണിച്ചാലുള്ള ഭവിഷ്യത്ത് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് 15 സൂക്തങ്ങളടങ്ങിയ സൂറത്ത് അ വസാനിക്കുന്നു.