( 92 ) അല്ലൈല്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(92) അല്ലൈല്‍

'രാവുമാണ്, അത് ഇരുള്‍ മൂടുമ്പോള്‍' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞതില്‍ നിന്നാണ് സൂറത്തിന് അല്ലൈല്‍-രാത്രി-എന്ന പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീ വിതത്തിലെ ആദ്യഘട്ടത്തില്‍ സൂറത്ത് അശ്ശംസിനോടനുബന്ധിച്ച് തന്നെയാണ് ഈ സൂറത്തും അവതരിച്ചിട്ടുള്ളത്. 

രാവ് ഇരുള്‍ മൂടുന്നതും പകല്‍ പ്രത്യക്ഷപ്പെടുന്നതും പുരുഷന്‍മാരെയും സ്ത്രീക ളെയും സൃഷ്ടിച്ചതും ആണയിട്ടുകൊണ്ട് മനുഷ്യരുടെ പ്രയത്നങ്ങള്‍ വ്യത്യസ്തമാണെന്ന് പറയുന്നു. പുരുഷനാകട്ടെ സ്ത്രീയാകട്ടെ അദ്ദിക്റിനെ സത്യപ്പെടുത്തിക്കൊണ്ട് ജീ വിക്കുകയാണെങ്കില്‍ അവരുടെ എല്ലാ കാര്യങ്ങളും എളുപ്പമാക്കിക്കൊടുക്കുമെന്നും അവ ര്‍ തന്‍റെ നാഥനാല്‍ തൃപ്തിപ്പെട്ടുകൊണ്ട് നാഥനിലേക്കുതന്നെ തിരിച്ചെത്തുമെന്നും സ ന്തോഷവാര്‍ത്ത അറിയിക്കുന്നു. എന്നാല്‍ ആരാണോ അദ്ദിക്റിനെ കളവാക്കിക്കൊണ്ട് ജീവിതലക്ഷ്യത്തില്‍ നിന്ന് പിന്തിരിഞ്ഞ് പോകുന്നത,് അവന് എല്ലാ കാര്യങ്ങളും ബുദ്ധിമുട്ടായിരിക്കുമെന്നും അത്തരം ദൗര്‍ഭാഗ്യവാന്‍മാര്‍ നരകക്കുണ്ഠത്തില്‍ വേവിക്കപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് 21 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.