( അല്ലൈല്‍ ) 92 : 18

الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ

ഏതൊരുവന്‍ തന്‍റെ ധനം നല്‍കി സ്വയം ശുദ്ധീകരിക്കുന്നുവോ അവന്‍.

മനുഷ്യനെ ഭൂമിയില്‍ നിയോഗിച്ചത് അല്ലാഹു നല്‍കിയ എല്ലാ അനുഗ്രഹങ്ങളും പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗം ഇവിടെ പണിയുന്നതിനാണ് എന്ന ബോധത്തോടുകൂടി അവനവന് ലഭിച്ചിട്ടുള്ള ധനം ചെലവഴിച്ചവന്‍ മാ ത്രമേ സ്വയം ശുദ്ധീകരിച്ചവനാവുകയുള്ളൂ. ഗ്രന്ഥം വായിക്കുന്ന ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതായ ഫുജ്ജാറുകളും അപ്രകാരം പ്രവര്‍ത്തിക്കാത്തവരായതിനാല്‍ അവര്‍ കാഫിറുകളും അക്രമികളുമാണെന്ന് 2: 254 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയില്ല എന്ന് മാത്രമല്ല; അവരുടെ നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ, ദാനധര്‍മങ്ങള്‍ എന്നിവയൊന്നും തന്നെ സ്വീകരിക്കപ്പെടുകയുമില്ല. ലക്ഷ്യബോധമില്ലാത്ത ഇവിടെ ജീവിച്ചതിന് പിഴയായി അവര്‍ക്ക് നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 15: 44; 18: 101; 25: 34, 65-66; 48: 6; 98: 6 സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. 2: 186; 18: 103-106; 47: 8-9 വിശദീകരണം നോക്കുക.