( അല്ലൈല്‍ ) 92 : 17

وَسَيُجَنَّبُهَا الْأَتْقَى

ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തിയെ അതില്‍ നിന്ന് അകറ്റുകതന്നെ ചെയ്യുന്നതുമാണ്. 

അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായും എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുരക്ഷിക്കുന്ന പരിചയും മുഹൈമിനുമായും ഉപയോഗപ്പെടുത്തുകയും അങ്ങനെ ഉപയോഗപ്പെടുത്താന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന സൂക്ഷ്മാലുക്കളെ നരകത്തെത്തൊട്ട് അകറ്റുകതന്നെ ചെയ്യുന്നതാണ്. 21: 101-102; 49: 13 വിശദീകരണം നോക്കുക.