( അല്ലൈല് ) 92 : 19
وَمَا لِأَحَدٍ عِنْدَهُ مِنْ نِعْمَةٍ تُجْزَىٰ
പ്രത്യുപകാരം ചെയ്യപ്പെടേണ്ട യാതൊരു ഔദാര്യവും അവന്റെ പക്കല്‍ മറ്റാര്‍ക്കുമില്ല.
അതായത് അവന് ആര്‍ക്കെങ്കിലും ഒരു ഔദാര്യം ചെയ്യുന്നത് അവനില്‍ നിന്ന് എന്തെങ്കിലും പ്രത്യുപകാരം പ്രതീക്ഷിച്ചുകൊണ്ടായിരിക്കുകയില്ല. മറ്റൊരാളുടെ ഔദാര്യം കൊണ്ട് അവനില്‍ നിന്ന് അനര്‍ഹമായത് നേടാനും സാധിക്കുകയില്ല എന്നും ആശയമുണ്ട്. പുണ്യാത്മാവ് തന്റെ ധനം ആര്‍ക്ക് എപ്പോള്‍ നല്‍കുകയാണെങ്കിലും അവരില്‍ നിന്ന് പ്രത്യുപകാരമോ നന്ദിപ്രകടനമോ പ്രതീക്ഷിക്കാതെയാണ് നല്‍കുക. ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും മറ്റുള്ളവരുടെ സാക്ഷ്യപത്രമോ പ്രശംസയോ അവന് പ്രതീക്ഷിക്കുകയോ അവരുടെ എതിര്‍പ്പ് പരിഗണിക്കുകയോ ഇല്ല. 76: 8-9; 87: 14-15 വിശദീകരണം നോക്കുക.