( 93 ) അള്ളുഹാ

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(93) അള്ളുഹാ

'പകല്‍ വെളിച്ചവുമാണ്' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാ ണ് അള്ളുഹാ-തെളിഞ്ഞ പ്രഭാതവേള-എന്ന് സൂറത്തിന് പേര് വന്നിട്ടുള്ളത്. പ്രവാചക ന്‍റെ മക്കാ ജീവിതത്തിലെ ആദ്യഘട്ടത്തില്‍ അവതരിച്ചിട്ടുള്ളതാണ് ഈ സൂറത്തും.

ഹിറാ ഗുഹയില്‍ വെച്ച് ആദ്യമായി ദിവ്യസന്ദേശം ലഭിച്ചശേഷം നീണ്ടകാലയള വില്‍ ദിവ്യസന്ദേശം ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്രവാചകന്‍ വ്യാകുലചിത്തനായപ്പോഴാണ് ഈ സൂറത്ത് അവതരിച്ചിട്ടുള്ളത്. പ്രവാചകന്‍റെ ആദ്യകാല ജീവിത വിവരങ്ങള്‍ എ ടുത്തുദ്ധരിച്ചുകൊണ്ട് ഐശ്വര്യവും സന്മാര്‍ഗ്ഗവുമായ അദ്ദിക്ര്‍ നല്‍കുകവഴി നിന്നെ മാര്‍ ഗദര്‍ശനം നല്‍കുകയും ഐശ്വര്യവാനാക്കുകയും ചെയ്ത നാഥന്‍ 'നിന്നെ കൈവെടിഞ്ഞിട്ടില്ല' എന്ന് ആശ്വസിപ്പിക്കുന്നു. അതോടൊപ്പം നീ അനാഥകളെ ആട്ടിയകറ്റരുത്, ചോദിച്ച് വരുന്നവരെ നീ വിരട്ടിയോടിക്കുകയുമരുത് എന്ന് നിര്‍ദേശിക്കുന്നു. നിന്‍റെ നാ ഥന്‍റെ ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്ര്‍ മനുഷ്യരോട് പ്രഖ്യാപിച്ചുകൊണ്ടിരിക്കു ക എന്ന് പറഞ്ഞുകൊണ്ട് 11 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.