( അള്ളുഹാ ) 93 : 10

وَأَمَّا السَّائِلَ فَلَا تَنْهَرْ

ചോദിച്ചുവരുന്നവനെ അപ്പോള്‍ നീ വിരട്ടിവിടുകയുമരുത്. 

ഇസ്ലാമില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത അവസ്ഥയിലല്ലാതെ യാചന അനുവദനീയമല്ല. എന്നാല്‍ ഏറ്റവും വലിയ അനുഗ്രഹവും ഐശ്വര്യവുമായ അദ്ദിക്റിനെ നിഷേധമായി മാറ്റിമറിച്ച് യാചന തൊഴിലാക്കി സ്വീകരിച്ചിരിക്കുകയാണ് 25: 18 ലും 48: 12 ലും കെട്ട ജനത എന്ന് വിശേഷിപ്പിക്കപ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍. സക്കാത്ത് ദരിദ്രന്‍റെ അവകാശമാണെന്നും അത് അവന്‍റെ വീട്ടിലേക്ക് എത്തിച്ചുകൊടുക്കുകയാണ് വേണ്ടതെന്നും അതിലൂടെ സക്കാത്ത് വാങ്ങാന്‍ അര്‍ഹതയില്ലാത്തവരെ ഉണ്ടാക്കിത്തീര്‍ക്കുകയാണ് വേണ്ടത് എന്നുമാണ് ഗ്രന്ഥം ആവശ്യപ്പെടുന്നത്. എന്നാല്‍ യാചകന്മാരെ സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിധത്തില്‍ ഇന്ന് സക്കാത്ത് സമ്പ്രദായത്തെ അതിന്‍റെ ലക്ഷ്യത്തിന് വിരുദ്ധമാക്കി മാറ്റിമറിച്ചിരിക്കുകയാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായ 98: 6 ല്‍ പറഞ്ഞ കരയിലെ ദുഷ്ടജീവികള്‍. ഇസ് ലാമിനെ മായ്ച്ചുകളയാന്‍ വരുന്ന മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന ഇവരെ ഈസാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ വ ധിച്ചുകൊണ്ട് 4: 90-91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പ്പന നടപ്പില്‍ വരുത്തുന്ന താണ്. 2: 273; 8: 22; 14: 28-30 വിശദീകരണം നോക്കുക.