( അള്ളുഹാ ) 93 : 9

فَأَمَّا الْيَتِيمَ فَلَا تَقْهَرْ

അപ്പോള്‍ അനാഥനുണ്ടല്ലോ, അവനെ നീ ഒരിക്കലും ആട്ടിപ്പുറത്താക്കരുത്. 

അനാഥനായിരുന്ന മുഹമ്മദിനെ ആരും അനാദരിക്കുകയോ ആട്ടിപ്പുറത്താക്കുകയോ ചെയ്തിട്ടില്ല എന്നതുപോലെ അനാഥകളെ അനാദരിക്കുകയോ ആട്ടിപ്പുറത്താക്കുകയോ ചെയ്യാന്‍ പാടില്ല എന്ന് പ്രവാചകനോടും അതുവഴി വിശ്വാസികളോടും കല്‍പിക്കു കയാണ്. 4: 10; 76: 8-9; 89: 17 വിശദീകരണം നോക്കുക.