( അള്ളുഹാ ) 93 : 7

وَوَجَدَكَ ضَالًّا فَهَدَىٰ

നിന്നെ വഴികേടിലായി കണ്ടെത്തുകയും അങ്ങനെ മാര്‍ഗദര്‍ശനം ചെയ്യുകയും ചെയ്തില്ലെയോ?

പ്രവാചകന്‍ മാത്രമല്ല, ഏതൊരുവനും സന്മാര്‍ഗവും സാക്ഷിയുമായ അദ്ദിക്ര്‍ ലഭിക്കുന്നതിന് മുമ്പ് യഥാര്‍ത്ഥവഴി കണ്ടെത്താനാകാതെ പ്രജ്ഞയറ്റവനായി ഉഴലുന്നവ നായിരിക്കുമെന്നാണ് പറയുന്നത്. 'അപ്പോള്‍ ഒരുവന്‍ തന്‍റെ നാഥനില്‍ നിന്നുള്ള ഒരു വെളിപാടിലാണ്, അവന് തന്‍റെ നാഥനില്‍ നിന്നുള്ള ഒരു സാക്ഷിയെ വിവരിച്ചുകൊടുക്കുന്നുമുണ്ട്' എന്ന് 11: 17 ല്‍ പ്രവാചകനെക്കുറിച്ച് പറഞ്ഞത് കൊണ്ടുദ്ദേശിക്കുന്നത് പ്രവാചകന്‍ സ്വര്‍ഗത്തില്‍ നിന്ന് പഠിപ്പിക്കപ്പെട്ട അദ്ദിക്റില്‍ അഥവാ പ്രകൃതിയില്‍ നിലകൊള്ളുന്നവനായിരുന്നു എന്നാണ്. 12: 3; 26: 20; 91: 7-8 വിശദീകരണം നോക്കുക.